'കേന്ദ്രം അയച്ചത് അഭിനന്ദന കത്തല്ല', സര്‍ക്കാര്‍ അല്‍പ്പത്തരം കാണിക്കുന്നുവെന്ന് വി മുരളീധരന്‍

'കേന്ദ്രം അയച്ചത് അഭിനന്ദന കത്തല്ല', സര്‍ക്കാര്‍ അല്‍പ്പത്തരം കാണിക്കുന്നുവെന്ന് വി മുരളീധരന്‍

കൊവിഡ് പശ്ചാത്തലത്തില്‍ വിദേശത്ത് നിന്ന് പ്രവാസികളെ കൊണ്ടുവരുന്ന വിഷയത്തില്‍ കേന്ദ്രം കേരളത്തെ അഭിനന്ദിച്ചിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. കൊവിഡിനെ ചെറുക്കാനുള്ള യുദ്ധത്തിനിടെ സര്‍ക്കാര്‍ കാണിക്കുന്നത് അല്‍പ്പത്തരമാണെന്നും വി മുരളീധരന്‍ പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കോംപ്ലിമെന്റ്, കണ്‍ഗ്രാജുലേഷന്‍ എന്നീ വാക്കുകളെ കുറിച്ച് അറിയാത്തവരാണോ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളതെന്നും വി മുരളീധരന്‍ ചോദിച്ചു. 'കേരളത്തിന്റെ പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി ജൂണ്‍ 24ന് വിദേശകാര്യമന്ത്രാലയം കത്തയച്ചിരുന്നു. കിറ്റും പരിശോധനയുമില്ലെന്നും പ്രവാസികള്‍ മാസ്‌കും ഷീല്‍ഡും ധരിക്കണമെന്നും ഇതിന് മറുപടിയായി കേരള സര്‍ക്കാര്‍ അറിയിച്ചു. ഈ കത്തിന് വിദേശകാര്യമന്ത്രാലയം നല്‍കിയ മറുപടിയാണ് അഭിനന്ദന കത്താണെന്ന് പറഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫീസിലെ പിആറുകാര്‍ പുറത്തുവിട്ടത്. 24ന് അയച്ച കത്ത് കേരളം പൂഴ്ത്തി വെച്ചു', വി മുരളീധരന്‍ ആരോപിച്ചു.

'കേന്ദ്രം അയച്ചത് അഭിനന്ദന കത്തല്ല', സര്‍ക്കാര്‍ അല്‍പ്പത്തരം കാണിക്കുന്നുവെന്ന് വി മുരളീധരന്‍
ഒറ്റ ദിവസം 17,000 കടന്ന് പുതിയ രോഗികള്‍; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തിലേക്ക്

പ്രവാസികളെ തിരിച്ചെത്തിക്കുന്ന കാര്യത്തില്‍ ഓരോ സംസ്ഥാനത്തിനും ഓരോ നിലപാട് പ്രായോഗികമല്ലെന്നായിരുന്നു 24ന് അയച്ച് കത്തില്‍ പറഞ്ഞിരുന്നത്. 25ന് അയച്ച കത്ത് അഭിനന്ദനം എന്ന പേരില്‍ പുറത്തുവിടുന്നു. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള കത്തിടപാടില്‍ സ്വീകിക്കുന്ന മാന്യതയാണ് അതിലെ വാക്കുകള്‍. മണ്ടത്തരം പറ്റി എന്ന് തിരിച്ചറിഞ്ഞതില്‍ സന്തോഷം എന്നാണ് കത്തില്‍ പറഞ്ഞത്. അതിനെയാണ് കോപ്ലിമെന്റ് ചെയ്തത്. അതെങ്ങനെ അഭിനന്ദനമാകും. ഇത്തരത്തിലുള്ള കത്ത് പുറത്തുവിട്ട് പിആര്‍ വര്‍ക്കിന് ഉപയോഗിക്കുന്നത് അല്‍പ്പത്തരമാണ്. ഈ അല്‍പ്പത്തരം മലയാളികളെ മുഴുവന്‍ പരിഹാസ്യരാക്കുകയാണെന്നും മുകളീധരന്‍ ആരോപിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in