മുസ്ലിം മതഭ്രാന്തനല്ല വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന് എം സ്വരാജ്

എം സ്വരാജ്  
എം സ്വരാജ്  

മുസ്ലിം മതഭ്രാന്തനല്ല വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന് എം സ്വരാജ് എംഎല്‍എ. ഹിന്ദുക്കളുടെ രാജാവും മുസ്ലിങ്ങളുടെ അമീറെന്നും അറിയപ്പെട്ടിരുന്നുവെന്നും എം സ്വരാജ് പറഞ്ഞു. തങ്ങള്‍ക്കെതിരെ ഏറനാട്ടില്‍ ഉയര്‍ന്നുവന്ന ഐക്യം തകര്‍ക്കാന്‍ ബ്രിട്ടീഷുകാരാണ് ഇതിനെ ഹിന്ദു-മുസ്ലിം ലഹളയായി ചിത്രീകരിച്ചതെന്നും ആഷിഖ് അബുവിന്റെ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച പ്രത്യേക ചര്‍ച്ചയില്‍ എം സ്വരാജ് എംഎല്‍എ ചൂണ്ടിക്കാട്ടി.

സിനിമയെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് എം സ്വരാജ് പറഞ്ഞു. 1921ല്‍ മലബാറിനെ ഇളക്കിമറിച്ച സമരമാണിത്. ചരിത്രം വിസ്മരിക്കാനുള്ളതല്ല. ചരിത്രത്തെ വസ്തുതാപരമായി വിലയിരുത്താന്‍ കഴിയണം. കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് വക്രീകരിച്ചെടുത്താല്‍ ചരിത്രമല്ലാതായി മാറും. 100ല്‍പരം സമരം ബ്രീട്ടീഷുകാര്‍ക്കെതിരെ കിഴക്കന്‍ ഏറനാട്ടില്‍ നടന്നു. 1849 മഞ്ചേരി കലാപം ഹസന്‍ മൊയ്തീന്‍ നേതൃത്വം നല്‍കി നികുതി പിരിവിനെതിരെയാണ്.

മലബാര്‍ കലാപത്തെ സത്യസന്ധമായി സമീപിച്ചാല്‍ ജന്മികുടിയാന്‍ സംഘര്‍ഷമാണ് അതിലൊന്ന്. 1920ലാണ് കുടിയാന്‍ സംഘം രൂപീകരിച്ചത്. അതിന് നേതൃത്വം നല്‍കിയത് കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാരും എംപി നാരായണമേനോനുമാണ്. വര്‍ഗ്ഗീയമായ ചേരിതിരിവ് അതിനില്ലായിരുന്നു. ഖിലാഫത്ത് മൂവ്‌മെന്റിന്റെ സ്വാധീനമാണ് രണ്ടാമത്തേത്. ഇന്ത്യയില്‍ ദേശീയ പ്രസ്ഥാനവുമായി അതിന് ബന്ധമുണ്ടായിരുന്നു. മഹാത്മ ഗാന്ധി കോഴിക്കോട് വന്നാണ് മലബാറില്‍ ഖിലാഫത്ത പ്രസ്ഥാനം തുടങ്ങാന്‍ ആവശ്യപ്പെടുന്നത്. നിസ്സഹകരണപ്രസ്ഥാനവുമായി ചേര്‍ന്ന് ബ്രിട്ടനെതിരെ പോരാടാനാണ് ഗാന്ധിജി ആവശ്യപ്പെട്ടത്. മലബാറില്‍ ഖിലാഫത്ത് മൂവ്‌മെന്റ് സജീവമായപ്പോള്‍ ജാതിമതഭേദമന്യേ ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കള്‍ അണിനിരന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് ഖിലാഫത്ത് പ്രസ്ഥാനത്തില്‍ അംഗത്വം കൊടുത്തത് എംപി നാരായണമേനോന്‍ ആയിരുന്നുവെന്നാണ് ഒരിടത്ത് വായിച്ചത്.

ഈ മൂവ്‌മെന്റ് സജീവമായപ്പോള്‍ ബ്രിട്ടന് നാല് പേരെ അറസ്റ്റ് ചെയ്ത് ജയിലിലിട്ടു. മൊയ്തീന്‍കോയയും ഹസനും ഗോപാലനും മാധവനുമാണ്. അതില്‍ ഹിന്ദുക്കളും മുസ്ലിങ്ങളുമുണ്്. ബ്രിട്ടീഷുമാരുമായി ഒന്നിച്ച് നിന്നവരാണ് മുസ്ലിംങ്ങളായ ജന്‍മിമാരും ഹിന്ദുക്കളായ ജന്‍മിമാരും. ഇതിനെതിരായ ഐക്യം തകര്‍ക്കനാണ് ബ്രിട്ടീഷുകാര്‍ ശ്രമിച്ചത്. മലപ്പുറത്തെ പോലീസ് മേധാവിയായിരുന്ന ഹിച്ച്‌കോക്ക് ഹിന്ദുമുസ്ലിം ലഹളയായി ഇതിനെ ചിത്രീകരിക്കുകയായിരുന്നു. നിരവധി നേതാക്കള്‍ ഇങ്ങനെ തെറ്റിദ്ധരിക്കപ്പെട്ടു. കുഞ്ഞഹമ്മദ് ഹാജി സ്ഥാപിച്ച മലയാളരാജ്യത്ത് ഹിന്ദുസ്ത്രീകളെ ബലാത്സംഘം ചെയ്തവരെ വധശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്. കുഞ്ഞഹമ്മദ് ഹാജിയുടെ സൈന്യത്തിലെ പ്രധാന പോരാളി നാരായണന്‍ നമ്പീശന്‍ എന്ന ആളായിരുന്നുവെന്നും എം സ്വരാജ് ചൂണ്ടിക്കാട്ടി.

Related Stories

No stories found.
logo
The Cue
www.thecue.in