'കോവിഡ് മരുന്ന്'; പതഞ്ജലിയോട് പരസ്യം പിന്‍വലിക്കണമെന്ന് കേന്ദ്രം

'കോവിഡ് മരുന്ന്'; പതഞ്ജലിയോട് പരസ്യം പിന്‍വലിക്കണമെന്ന് കേന്ദ്രം

കോവിഡിന് മരുന്നുണ്ടെന്ന് പരസ്യം ചെയ്ത രാംദേവിന്റെ പതഞ്ജലിക്കെതിരെ കേന്ദ്രസര്‍ക്കാര്‍. ദിവ്യകോറോണ എന്ന പാക്കേജിന്റെ പരസ്യം പിന്‍വലിക്കണമെന്ന് നിര്‍ദേശിച്ചു. വിശദീകരണം നല്‍കാനും കേന്ദ്ര ആയുഷ് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. മരുന്നില്‍ എന്താല്ലാമാണ് അടങ്ങിയിരിക്കുന്നതെന്നും കൈമാറണം.

ദിവ്യകോറോണ പാക്കേജിലൂടെ ഏഴ് ദിവസത്തിനകം കോവിഡ് മാറ്റാമെന്നായിരുന്നു പരസ്യത്തില്‍ അവകാശപ്പെട്ടിരുന്നത്. നൂറ് ശതമാനം ഫലപ്രാപ്തിയും അവകാശപ്പെട്ടിരുന്നു. ശാസ്ത്രീയമായി തെളിയിച്ചതാണെന്നും പരസ്യത്തിലുണ്ടായിരുന്നു. ജയ്പൂരിലെ സ്വകാര്യ ആശുപത്രിയിലാണ് മരുന്ന് വികസിപ്പിച്ചതെന്നാണ് കമ്പനി അവകാശപ്പെട്ടത്.

280 രോഗികളില്‍ പരീക്ഷിച്ച് വിജയിച്ചതാണെന്നായിരുന്നു പതഞ്ജലിയുടെ അവകാശവാദം. 'കോറോണില്‍', 'ശ്വാസരി' എന്നീ മരുന്നുകളാണ് പാക്കേജിലുള്ളത്. 545 രൂപയാണ് മരുന്നിന് വില.

Related Stories

No stories found.
logo
The Cue
www.thecue.in