പാപ്പുക്കുട്ടി ഭാഗവതര്‍, പ്രായം തളര്‍ത്തിയിരുന്നില്ല പാട്ടുകളെ

പാപ്പുക്കുട്ടി ഭാഗവതര്‍, പ്രായം തളര്‍ത്തിയിരുന്നില്ല പാട്ടുകളെ

107 വയസ്സില്‍ പാപ്പുക്കുട്ടി ഭാഗവതര്‍ വിടവാങ്ങുമ്പോള്‍ നൂറ്റാണ്ടു നീണ്ട കലാജീവിതത്തിനാണ് തിരശ്ശീല വീഴുന്നത്. നടനും ഗായകനുമായ പാപ്പുക്കുട്ടി ഭാഗവതര്‍ കൊച്ചി പള്ളുരുത്തിയിലെ വസതിയില്‍ വെച്ചാണ് അന്തരിച്ചത്. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. 25 സിനിമകളില്‍ അഭിനയിച്ച പാപ്പുക്കുട്ടി ഭാഗവതര്‍ പതിനയ്യായിരത്തോളം വേദികളില്‍ നാടകം അവതരിപ്പിച്ചിട്ടുണ്ട്.

ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും ഉയര്‍ന്ന് വന്ന പ്രതിഭകളിലൊരാണ് പാപ്പുക്കുട്ടി ഭാഗവതര്‍. വേദമണി എന്ന സംഗീതനാടകത്തിലൂടെ അഭിനയജീവിതത്തിലേക്ക് കടക്കുമ്പോള്‍ ഏഴ് വയസ്സായിരുന്നു പാപ്പുക്കുട്ടി ഭാഗവര്‍ക്ക്. പ്രസന്നയായിരുന്നു ആദ്യ സിനിമ. 2010ല്‍ മേരിക്കുണ്ടൊരു കുഞ്ഞാടിലാണ് അവസാനമായി പാടിയത്.

ആര്‍ട്ടിസ്റ്റ് പി ജെ ചെറിയാന്റെ മിശിഹാചരിത്രത്തിലൂടെയാണ് പ്രഫഷണല്‍ നടനാകുന്നത്. പതിനേഴ് വയസ്സില്‍ ഈ നാടകത്തില്‍ മഗ്ദലന മറിയത്തിന്റെ വേഷമായിരുന്നു പാപ്പുക്കുട്ടി ഭാഗവതര്‍ക്ക്. തിക്കുറിശ്ശിക്കൊപ്പം മായ എന്ന നാടകത്തിലും അഭിനയിച്ചു. നാടകങ്ങളില്‍ പാടുകയും ചെയ്തിരുന്നു. യേശുദാസിന്റെ പിതാവ് അഗസ്റ്റിന്‍ ജോസഫിനൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്. നസീര്‍, സത്യന്‍ എന്നിവര്‍ക്ക് വേണ്ടി പാടിയിട്ടുണ്ട്. കച്ചേരി നടത്തിയാണ് നൂറാം പിറന്നാള്‍ ആഘോഷിച്ചത്. ഇത് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in