വിദേശ സിനിമ കണ്ട് മലയാളം കഥാപാത്രങ്ങളെ ഒട്ടിച്ച് വെക്കുന്നത്ര എളുപ്പമല്ല അംഗനവാടി കുട്ടികളെ പഠിപ്പിക്കുന്നത്, ശ്രീനിവാസനോട് ഹരീഷ് പേരടി

വിദേശ സിനിമ കണ്ട് മലയാളം കഥാപാത്രങ്ങളെ ഒട്ടിച്ച് വെക്കുന്നത്ര എളുപ്പമല്ല അംഗനവാടി കുട്ടികളെ പഠിപ്പിക്കുന്നത്, ശ്രീനിവാസനോട് ഹരീഷ് പേരടി

അംഗന്‍വാടി അധ്യാപകരെ അധിക്ഷേപിച്ച നടന്‍ ശ്രീനിവാസനെ വിമര്‍ശിച്ച് നടനും നാടകപ്രവര്‍ത്തകനുമായ ഹരീഷ് പേരടി. അംഗനവാടിയിലെ അമ്മമാര്‍ കുട്ടികളെ വഴി തെറ്റിക്കുന്നവരാണെങ്കില്‍..അവര്‍ കുട്ടികളുടെ മനശാസത്രത്തില്‍ ഡോക്ടറേറ്റ് എടുക്കാത്തവരാണങ്കില്‍ നമ്മുടെ സിനിമയിലെ തിരക്കഥാ, സംവിധായക അച്ഛന്‍മാര്‍ക്കും ഈ യോഗ്യതയൊക്കെ വേണ്ടേ എന്ന ഹരീഷ് പേരടി ചോദിക്കുന്നു. ശ്രീനിവാസന്റെ അധിക്ഷേപത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്.

ശ്രീനിവാസന്റെ അധിക്ഷേപത്തില്‍ ഹരീഷ് പേരടി

നമ്മുടെ അംഗനവാടിയിലെ അമ്മമാർ കുട്ടികളെ വഴി തെറ്റിക്കുന്നവരാണെങ്കിൽ..അവർ കുട്ടികളുടെ മനശാസത്രത്തിൽ ഡോക്ടറേറ്റ് എടുക്കാത്തവരാണങ്കിൽ നമ്മുടെ സിനിമയിലെ തിരക്കഥാ, സംവിധായക അച്ഛൻമാർക്കും ഈ യോഗ്യതയൊക്കെ വേണ്ടേ ?..കൂറെ വിദേശ സിനിമകൾ കണ്ട് ആ ഫോർമാറ്റിലേക്ക് മലയാളം പറയുന്ന കഥാപാത്രങ്ങളെ ഒട്ടിച്ച് വെക്കുന്നത് പോലെ അത്ര എളുപ്പമല്ല അംഗനവാടിയിലെ കുട്ടികളെ പഠിപ്പിക്കുന്നത് ...അവർക്ക് ഭക്ഷണം കൊടുക്കുന്നത്...അത് വലിയ സഹനവും സമരവുമാണ്..തോക്കെടുത്ത് ഒരാളെ വെടിവെക്കുന്നതിനേക്കാൾ വലിയ സംഘർഷമാണ് ഒരു കുഞ്ഞിന് മുലകൊടുക്കുന്നത്...ആ സഹന ശക്തിയുള്ളതുകൊണ്ടാണ് അംഗനവാടിയിലെ അമ്മമാർ ഈ മഹാമാരിയുടെ കാലത്തും കാണാത്ത വൈറസിനോട് യുദ്ധം ചെയാൻ ആരോഗ്യ പ്രവർത്തകരോടാപ്പം കേരളത്തിന്റെ തെരുവുകളിലേക്ക് ഇറങ്ങുന്നത്...കേരളത്തിന്റെ മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും അന്താരാഷ്ട്ര മാധ്യമങ്ങൾ പുകഴത്തുന്നത് ഡോക്ടറേററില്ലാത്ത ഈ അംഗനവാടി അമ്മമാർ ജീവിതം പണയം വെച്ച് സമുഹത്തിലേക്ക് ഇറങ്ങുന്നതുകൊണ്ടു കൂടിയാണ്...

ഫിന്‍ലന്‍ഡില്‍ സൈക്കോളജിയും സൈക്യാട്രിയും കഴിഞ്ഞ അധ്യാപകരാണ് പ്ലേ സ്കൂളിലും കിന്‍റര്‍ ഗാര്‍ഡനിലും പഠിപ്പിക്കുന്നത്. എന്നാല്‍ ഇവിടെ വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരാണ് കുട്ടികളെ പഠിപ്പിക്കുന്നത്, അപ്പോള്‍ അവരുടെ നിലവാരം മാത്രമേ കുട്ടികള്‍ക്ക് ഉണ്ടാവു എന്നായിരുന്നു ശ്രീനിവാസന്‍റെ പ്രസ്‍താവന.

Related Stories

No stories found.
logo
The Cue
www.thecue.in