എങ്ങനെയാണ് നമ്മുടെ സൈനികര്‍ കൊല്ലപ്പെട്ടതെന്ന് മോഡിയോട് രാഹുല്‍, ഇന്ത്യന്‍ മണ്ണ് ചൈനക്ക് അടിയറവ് വച്ചെന്ന് വിമര്‍ശനം

എങ്ങനെയാണ് നമ്മുടെ സൈനികര്‍ കൊല്ലപ്പെട്ടതെന്ന് മോഡിയോട് രാഹുല്‍, ഇന്ത്യന്‍ മണ്ണ് ചൈനക്ക് അടിയറവ് വച്ചെന്ന് വിമര്‍ശനം
Summary

ഭൂമി ചൈനയുടേതാണെങ്കില്‍ എങ്ങനെയാണ് നമ്മുടെ സൈനികള്‍ കൊല്ലപ്പെട്ടത്?

ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ചൈനക്ക് അടിയറവ് വച്ചെന്ന് രാഹുല്‍ ഗാന്ധി. ഇന്ത്യാ ചൈന സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ഇന്ത്യന്‍ ഭൂപ്രദേശത്ത് ആരും കടന്നുകയറിയിട്ടില്ലെന്നും പോസ്റ്റുകള്‍ പിടിച്ചെടുത്തിട്ടില്ലെന്നും സര്‍വകക്ഷി യോഗത്തില്‍ നരേന്ദ്രമോഡി പറഞ്ഞത് മുന്‍നിര്‍ത്തിയാണ് രാഹുല്‍ മോഡിക്കെതിരെ ആഞ്ഞടിച്ചത്.

ചൈനീസ് കയ്യേറ്റത്തില്‍ പ്രധാനമന്ത്രി ഇന്ത്യന്‍ മണ്ണ് അടിയറവ് വച്ചു. ഭൂമി ചൈനയുടേതാണെങ്കില്‍ എങ്ങനെയാണ് നമ്മുടെ സൈനികള്‍ കൊല്ലപ്പെട്ടത്. എവിടെ വച്ചാണ് അവര്‍ക്ക് ജീവന്‍ നഷ്ടമായത്. രാഹുല്‍ ഗാന്ധി ചോദിക്കുന്നു.

കഴിഞ്ഞ ദിവസ പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തില്‍ ചൈന ഇന്ത്യന്‍ ഭൂപ്രദേശത്ത് പ്രവേശിച്ചോ എന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ചോദിച്ചിരുന്നു. ഇന്ത്യ കടുത്ത നടപടികള്‍ സ്വീകരിക്കാത്തതിനാലാണ് 20 ജവാന്‍മാരെ നഷ്ടമായതെന്നും സോണിയ വ്യക്തമാക്കിയിരുന്നു. ഇന്ത്യാ ചൈന തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ഇന്ത്യന്‍ മണ്ണില്‍ ആരും അധീശത്വം സ്ഥാപിച്ചിട്ടില്ലെന്നും രാജ്യം ഏത് നീക്കത്തിനും സജ്ജമാണെന്നുമായിരുന്നു യോഗത്തില്‍ നരേന്ദ്രമോഡിയുടെ പ്രതികരണം

Related Stories

No stories found.
logo
The Cue
www.thecue.in