മാപ്പ് പറയില്ല, പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു; ഇന്നുവരെ കളവ് പറഞ്ഞിട്ടില്ലെന്നും മുല്ലപ്പള്ളി

മാപ്പ് പറയില്ല, പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു; ഇന്നുവരെ കളവ് പറഞ്ഞിട്ടില്ലെന്നും
മുല്ലപ്പള്ളി

ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ന്യായീകരണവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രസംഗത്തില്‍ നിന്ന് ഒരു ഭാഗം അടര്‍ത്തിയെടുത്ത് വിവാദമാക്കിയെന്നും താന്‍ ഒരിക്കലും സ്ത്രീകളെ അധിക്ഷേപിക്കുന്ന ആളല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍. പറഞ്ഞ വാക്കുകള്‍ പിന്‍വലിക്കില്ല. പൊതുജീവിതത്തില്‍ ഇന്നുവരെ ഒരു കളവ് പറഞ്ഞിട്ടില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ കെ ശൈലജക്കെതിരെ പറഞ്ഞ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും കെപിസിസി പ്രസിഡന്റ്. കൊവിഡ് റാണിയെന്നും നിപ്പാ രാജകുമാരിയെന്നും താന്‍ പറഞ്ഞതില്‍ തെറ്റില്ലെന്നും മുല്ലപ്പള്ളി.

കൊവിഡ് പ്രതിരോധപ്രവര്‍ത്തനത്തില്‍ ഡോക്ടര്‍മാര്‍മാരും നഴ്‌സുമാരും ആരോഗ്യപ്രവര്‍ത്തകരും ആശാ വര്‍ക്കര്‍മാരും പൊതുജനങ്ങളുമാണ് മേന്മയുണ്ടാക്കിയത്. ആരോഗ്യമന്ത്രി അത്ര ശ്ലാഘനീയ പ്രവര്‍ത്തനമൊന്നും ചെയ്തിട്ടില്ലെന്നാണ് താന്‍ ഉദ്ദേശിച്ചത്. നിപ്പയുടെ നേട്ടം ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമാണ് എന്നാണ് ഉദ്ദേശിച്ചത്. ഗാര്‍ഡിയന്‍ പത്രം കെ കെ ശൈലജയെ റോക്ക് ഡാന്‍സര്‍ എന്ന് വിശേഷിപ്പിച്ചു. മുഖ്യമന്ത്രി നടത്തിയ എത്രയോ അധിക്ഷേപ പരാമര്‍ശങ്ങളില്‍ ആരും വിമര്‍ശനം ഉന്നയിക്കുന്നില്ലെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. നിപാ അതിജീവനത്തില്‍ ശില്‍പ്പി എന്ന നിലയില്‍ ആരോഗ്യമന്ത്രി നേട്ടങ്ങള്‍ അവകാശപ്പെടുന്നത് ശരിയല്ലെന്നാണ് ഉദ്ദേശിച്ചതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍.

ലിനിക്ക് മരണാനന്തര ബഹുമതി നൽകാൻ എംപിയെന്ന നിലയിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. നിപാ രോഗം വന്ന സമയത്ത് എല്ലാ പ്രതിരോധ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകിയിട്ടുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍.

Related Stories

No stories found.
logo
The Cue
www.thecue.in