‘അട്ടംപരതി ഗോപാലന്റെ മകന്‍ കൊറോണയേക്കാള്‍ മാരക വൈറസ്’ ; മുല്ലപ്പള്ളിക്കെതിരെ വ്യക്ത്യധിക്ഷേപവുമായി എം.വി ജയരാജന്‍  

‘അട്ടംപരതി ഗോപാലന്റെ മകന്‍ കൊറോണയേക്കാള്‍ മാരക വൈറസ്’ ; മുല്ലപ്പള്ളിക്കെതിരെ വ്യക്ത്യധിക്ഷേപവുമായി എം.വി ജയരാജന്‍  

ആരോഗ്യമന്ത്രിക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ, അട്ടം പരതി ഗോപാലന്റെ മകന്‍ കൊറോണ വൈറസിനേക്കാള്‍ മാരക വൈറസ് എന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വ്യക്ത്യധിക്ഷേപവുമായി എത്തുകയായിരുന്നു എം.വി. ജയരാജന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. ആരോഗ്യമന്ത്രിയെ അപമാനിക്കുന്ന പദപ്രയോഗങ്ങളാണ് കെപിസിസി പ്രസിഡന്റ് ഉപയോഗിച്ചത്. നിപായെ പ്രതിരോധിച്ചത് മാതൃകാപരമാണെന്നത് ലോകം കണ്ടതാണ്. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും അമേരിക്കയില്‍ ആദരം കിട്ടുകയും ചെയ്തു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയെന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്രയിലെ ആരോഗ്യമന്ത്രിയും ബിജെപി ഭരിക്കുന്ന ഗോവയിലെ ആരോഗ്യമന്ത്രിയും പറഞ്ഞതും എല്ലാവരും കണ്ടതാണ്.

 ‘അട്ടംപരതി ഗോപാലന്റെ മകന്‍ കൊറോണയേക്കാള്‍ മാരക വൈറസ്’ ; മുല്ലപ്പള്ളിക്കെതിരെ വ്യക്ത്യധിക്ഷേപവുമായി എം.വി ജയരാജന്‍  
'നിപ്പാ രാജകുമാരി ഇപ്പോ കൊവിഡ് റാണി',ആരോഗ്യമന്ത്രിയെ അധിക്ഷേപിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

മുല്ലപ്പള്ളിക്ക് മഞ്ഞളിച്ച കണ്ണായതുകൊണ്ടാണ് എല്ലാം മഞ്ഞയായി തോന്നുന്നത്. ശശി തരൂരിനോട് ചോദിച്ചിരുന്നെങ്കില്‍ ടീച്ചറെ അപമാനിക്കുന്ന പരാമര്‍ശം നടത്തുമായിരുന്നില്ല. ഇത്തരം അപമാനകരമായ പ്രസംഗങ്ങള്‍ നടത്തുന്നവരാണ് കൊവിഡിനേക്കാള്‍ വലിയ വൈറസ്. കമ്മ്യൂണിസ്റ്റുകാരെ ഒറ്റുകൊടുക്കാന്‍ പൊലീസിന്റെ ചാരനായി പ്രവര്‍ത്തിച്ച പാരമ്പര്യമുള്ള ഒരാളുടെ മകന്‍ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് മാപ്പുപറയുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ലെന്നും എം. വി ജയരാജന്‍ കുറിച്ചു. നിപാ രാജകുമാരിയെന്നും, കൊവിഡ് റാണിയെന്നുമായിരുന്നു കെകെ ശൈലജയ്‌ക്കെതിരായ മുല്ലപ്പള്ളിയുടെ അധിക്ഷേപ പരാമര്‍ശങ്ങള്‍. കോഴിക്കോട് നിപാ പിടിപെട്ടപ്പോള്‍ വന്ന് പോകുക മാത്രമാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ ചെയ്തത്. നിപാ രാജകുമാരി എന്ന പദവിക്ക് വേണ്ടിയുള്ള മത്സരമാണ് നടത്തിയത്. ഇപ്പോള്‍ കൊവിഡ് റാണിയെന്ന് പേരെടുക്കാനാണ് ശ്രമമെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ വാക്കുകള്‍.

Related Stories

No stories found.
logo
The Cue
www.thecue.in