ഫഹദ് ചിത്രം തുടങ്ങാനാകില്ലെന്ന് നിര്‍മ്മാതാക്കള്‍, പൂര്‍ത്തിയാകാത്ത സിനിമകള്‍ തീരട്ടേയെന്ന് സംഘടന 

ഫഹദ് ചിത്രം തുടങ്ങാനാകില്ലെന്ന് നിര്‍മ്മാതാക്കള്‍, പൂര്‍ത്തിയാകാത്ത സിനിമകള്‍ തീരട്ടേയെന്ന് സംഘടന 

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ പുതിയ സിനിമ തുടങ്ങുന്നത് അനുമതിയില്ലാതെയെന്ന് നിര്‍മ്മാതാക്കളുടെ സംഘടന. പുതിയ സിനിമകള്‍ ഉടന്‍ തുടങ്ങേണ്ടെന്നും കൊവിഡ് ലോക്ക് ഡൗണ്‍ കാരണം മുടങ്ങിയ സിനിമകള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ആദ്യപരിഗണനയെന്നും കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ ജൂണ്‍ 21 ന് പുതിയ സിനിമ കൊച്ചിയില്‍ തുടങ്ങുകയാണെന്നും ഇത് സംഘടനകളുമായി ആലോചിച്ചല്ലെന്നുമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വാദം. 60 നടുത്ത് പ്രൊജക്ടുകള്‍, ലോക്ക് ഡൗണ്‍ മൂലം പാതിവഴിയിലായും പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലായും റിലീസ് ചെയ്യാന്‍ തയ്യാറായും നില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ പ്രൊജക്ടുകള്‍ തുടങ്ങേണ്ടെന്ന് സംഘടന തീരുമാനിച്ചിരുന്നു.

 ഫഹദ് ചിത്രം തുടങ്ങാനാകില്ലെന്ന് നിര്‍മ്മാതാക്കള്‍, പൂര്‍ത്തിയാകാത്ത സിനിമകള്‍ തീരട്ടേയെന്ന് സംഘടന 
‘അവര്‍ നിന്നെ ജയിലിലാക്കും, ഒടുവില്‍ ആത്മഹത്യ ചെയ്യേണ്ടി വരും’; ജാവേദ് അക്തര്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി ആക്രോശിച്ചെന്ന് കങ്കണ 

കൊവിഡ് 19 നിയന്ത്രണങ്ങളോടെ 50 പേരെ ഉള്‍പ്പെടുത്തി ചിത്രീകരണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇത് പ്രകാരം ലാല്‍-ലാല്‍ ജൂനിയര്‍ ചിത്രം സുനാമി ഉള്‍പ്പെടെ പത്തോളം സിനിമകളാണ് കൊവിഡ് നിയന്ത്രണങ്ങളോടെ ചിത്രീകരണം പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. ഇരുപതോളം സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷനും പുരോഗമിക്കുന്നുണ്ട്. പുതിയ സിനിമകള്‍ ഉടന്‍ തുടങ്ങേണ്ടെന്ന നിലപാട് തന്നെയാണ് ഫിലിം ചേംബറിനും. ഇക്കാര്യം സംവിധായകരെയും ചലച്ചിത്ര പ്രവര്‍ത്തകരെയും അറിയിച്ചിരുന്നു. പുതിയ സിനിമകളുടെ രജിസ്ട്രേഷന്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് ഫിലിം ചേംബറും പറയുന്നു. തിയറ്ററുകള്‍ തുറക്കുന്ന കാര്യത്തിലും സിനിമകളുടെ വിതരണത്തിലും അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ പുതിയ സിനിമകള്‍ പ്രഖ്യാപിക്കുന്നതിനോടും ഫിലിം ചേംബറിനും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും എതിര്‍പ്പുണ്ട്. അസോസിയേഷന്‍ നിര്‍ദേശം ലംഘിച്ച് പുതിയ സിനിമകള്‍ ആരംഭിക്കുന്നവരുമായി സഹകരിക്കില്ലെന്നും അത്തരം ചിത്രങ്ങള്‍ക്ക് തിയറ്റര്‍ റിലീസ് ഉണ്ടാകില്ലെന്നുമാണ് സംഘടന പറയുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in