'ലിനി മരിച്ചതിന് ശേഷം പോലും ഞങ്ങളുടെ എംപി ആയിരുന്ന മുല്ലപ്പള്ളി വിളിച്ചിട്ടില്ല', നഴ്‌സ് ലിനിയുടെ ഭര്‍ത്താവ്

'ലിനി മരിച്ചതിന് ശേഷം പോലും ഞങ്ങളുടെ എംപി ആയിരുന്ന മുല്ലപ്പള്ളി വിളിച്ചിട്ടില്ല', നഴ്‌സ് ലിനിയുടെ ഭര്‍ത്താവ്

ആരോഗ്യമന്ത്രി കെകെ ഷൈലജയെ അധിക്ഷേപിച്ചുകൊണ്ടുള്ള കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷ്. ലിനി മരിക്കുമ്പോള്‍ വടകര എംപിയായിരുന്ന മുല്ലപ്പള്ളി ഒരിക്കല്‍ പോലും വിളിക്കുകയോ തങ്ങളുടെ അവസ്ഥ അന്വേഷിക്കുകയോ ചെയ്തിട്ടില്ലെന്ന് സജീഷ് കൈരളി ന്യൂസിനോട് പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ലിനി മരിച്ചതിന് ശേഷം പോലും ഞങ്ങളുടെ എംപി ആയിരുന്ന മുല്ലപ്പള്ളി വിളിച്ചിട്ടില്ല', നഴ്‌സ് ലിനിയുടെ ഭര്‍ത്താവ്
'നിപ്പാ രാജകുമാരി ഇപ്പോ കൊവിഡ് റാണി',ആരോഗ്യമന്ത്രിയെ അധിക്ഷേപിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

നിപയുടെ കാലത്ത് ആശുപത്രിയിലുണ്ടായിരുന്ന നേവ്സുമാര്‍ക്കും നാട്ടിലുള്ള എല്ലാവര്‍ക്കും ഞങ്ങളെ അടുത്തറിയുന്ന ഓരോരുത്തര്‍ക്കും അറിയാം, ശൈലജ ടീച്ചര്‍ എടുത്ത റിസ്‌കും ഓരോരുത്തര്‍ക്കും തന്ന ധൈര്യവും എത്രത്തോളമാണെന്നത്. തന്റെ കാര്യത്തില്‍ പോലും ടീച്ചര്‍ നിരവധി തവണ വിളിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. ശരിക്കും ധൈര്യം തന്നത് ശൈലജ ടീച്ചറായിരുന്നു. ഒരമ്മ എന്ന നിലയില്‍ ടീച്ചര്‍ തന്ന ആത്മധൈര്യമാണ് ടീച്ചറമ്മയെന്ന് വിളിക്കാന്‍ താനുള്‍പ്പെടെയുള്ളവരെ പ്രേരിപ്പിക്കുന്നതെന്നും സജീഷ് പറഞ്ഞു.

ഇത്തരം പരാമര്‍ശങ്ങളിലൊന്നും പ്രതികരിക്കേണ്ട കാര്യം പോലുമില്ല. ഗസ്റ്റ് റോളില്‍ പോലും ഉണ്ടായിരുന്നില്ലാത്ത ഒരാളാണ് ഇത്തരത്തില്‍ മോശമായി പ്രതികരിച്ചിരിക്കുന്നതെന്നും സജീഷ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in