‘രഥയാത്രയനുവദിച്ചാല്‍ ജഗന്നാഥന്‍ പൊറുക്കില്ല’ ; പുരി രഥോത്സവത്തിന് സുപ്രീം കോടതി സ്‌റ്റേ 

‘രഥയാത്രയനുവദിച്ചാല്‍ ജഗന്നാഥന്‍ പൊറുക്കില്ല’ ; പുരി രഥോത്സവത്തിന് സുപ്രീം കോടതി സ്‌റ്റേ 

ഇക്കൊല്ലത്തെ പുരി രഥോത്സവം സ്‌റ്റേ ചെയ്ത് സുപ്രീം കോടതി. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ജൂണ്‍ 23 മുതലാണ് രഥോത്സവം നടക്കേണ്ടിയിരുന്നത്. 20 ദിവസം വരെ നീളുന്ന ചടങ്ങുകളാണ് ഇതുമായി ബന്ധപ്പെട്ടുള്ളത്. പൗരന്‍മാരുടെ ആരോഗ്യസുരക്ഷ കണക്കിലെടുത്ത് ഉത്സവവും അനുബന്ധ ചടങ്ങുകളും അനുവദിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ച് വ്യക്തമാക്കി. ഇക്കൊല്ലത്തെ രഥയാത്രയനുവദിച്ചാല്‍ ജഗന്നാഥന്‍ നമ്മോട് പൊറുക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ജസ്റ്റിസുമാരായ ദിനേഷ് മഹേശ്വരി, എഎസ് ബൊപ്പെണ്ണ എന്നിവരുമടങ്ങുന്നതായിരുന്നു ബഞ്ച്. കൊവിഡ് വ്യാപനത്തിനിടെ ഇത്തരത്തില്‍ ആള്‍ക്കൂട്ടങ്ങളുണ്ടാകുന്ന സാഹചര്യങ്ങള്‍ പാടില്ലെന്ന് കോടതി പറഞ്ഞു.

‘രഥയാത്രയനുവദിച്ചാല്‍ ജഗന്നാഥന്‍ പൊറുക്കില്ല’ ; പുരി രഥോത്സവത്തിന് സുപ്രീം കോടതി സ്‌റ്റേ 
ചൈനീസ് കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കി റെയില്‍വേ; തീരുമാനം പദ്ധതി നടത്തിപ്പിലെ കാലതാമസം കണക്കിലെടുത്തെന്ന് വിശദീകരണം

അതിനാല്‍ രഥോത്സവവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിവെയ്ക്കണമെന്നും ഉത്തരവിട്ടു. ഇക്കുറി ഉത്സവം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് കോടതി വിധി. ഒഡീഷ വികാശ് പരിഷദ് എന്ന സംഘടനയാണ് കോടതിയെ സമീപിച്ചത്. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗിയാണ് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായത്. ലക്ഷക്കണക്കിന് ഭക്തരെത്തുന്ന ചടങ്ങ് അനുവദിക്കാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഒളിംപിക്‌സ് അടക്കം മാറ്റിവെച്ചിട്ടുണ്ടെന്ന് അദ്ദേഹം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. അതേസമയം മതപരമായ വിഷയമായതിനാല്‍ ക്ഷേത്രത്തിനുള്ളിലെ ചടങ്ങുകള്‍ അനുവദിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. മതപരമായ ആവേശം എന്തൊക്കെ വരുത്തിവെയ്ക്കുമെന്ന് തങ്ങള്‍ക്ക് ബോധ്യമുണ്ടെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. പുരിയിലെ ഉത്സവത്തിന്റെ ഭാഗമായി ഒഡീഷയുടെ മറ്റ് ഭാഗങ്ങളില്‍ നടക്കുന്ന രഥയാത്രകളും തടയാന്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനോട് ഉത്തരവിട്ടിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in