'ചൈനീസ് ഭക്ഷണം വില്‍ക്കുന്ന റസ്റ്റോറന്റുകള്‍ നിരോധിക്കണം', ആവശ്യവുമായി കേന്ദ്രമന്ത്രി രാംദാസ് ആത്താവാലെ

'ചൈനീസ് ഭക്ഷണം വില്‍ക്കുന്ന റസ്റ്റോറന്റുകള്‍ നിരോധിക്കണം', ആവശ്യവുമായി കേന്ദ്രമന്ത്രി രാംദാസ് ആത്താവാലെ

ഇന്ത്യ-ചൈന അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതിന് പിന്നാലെ ചൈനീസ് വസ്തുക്കള്‍ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രചരണവും ശക്തമായിരിക്കുകയാണ്. ഇതിനിടെയാണ് ചൈനീസ് ഭക്ഷണം വില്‍ക്കുന്ന റസ്റ്റോറന്റുകളും ഹോട്ടലുകളും നിരോധിക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ രംഗത്തെത്തിയിരിക്കുന്നത്. ജനങ്ങള്‍ ചൈനീസ് ഭക്ഷണം ഉപേക്ഷിക്കണമെന്നും ആഹ്വാനമുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ഒറ്റിക്കൊടുക്കുന്ന രാജ്യമാണ് ചൈന, ചൈനയില്‍ നിന്നുള്ള എല്ലാ ഉല്‍പ്പന്നങ്ങളും ഇന്ത്യ ബഹിഷ്‌കരിക്കണം. ചൈനീസ് ഭക്ഷണവും, ചൈനീസ് ഭക്ഷണം വില്‍ക്കുന്ന ഹോട്ടലുകളും നിരോധിക്കണം', ട്വീറ്റില്‍ രാംദാസം അത്താവാലെ പറയുന്നു.

'ചൈനീസ് ഭക്ഷണം വില്‍ക്കുന്ന റസ്റ്റോറന്റുകള്‍ നിരോധിക്കണം', ആവശ്യവുമായി കേന്ദ്രമന്ത്രി രാംദാസ് ആത്താവാലെ
അഭിമന്യു കൊലക്കേസ്: മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി, ഒളിവില്‍ കഴിഞ്ഞത് 2 വര്‍ഷം

നേരത്തെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആളുകളുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് ബിജെപി എംപി രാം മാധവ് സ്വാഗതം ചെയ്തിരുന്നു. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിച്ചുകൊണ്ടുള്ള ആളുകളുടെ തീരുമാനത്തെ മാനിക്കണമെന്നായിരുന്നു രാം മാധവ് പറഞ്ഞത്. തിങ്കളാഴ്ച രാത്രി ലഡാക്കിലെ ഡാല്‍വാന്‍ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലില്‍ കേണല്‍ ഉള്‍പ്പടെ 20 ഇന്ത്യന്‍ സൈനികരായിരുന്നു വീരമൃത്യു വരിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in