'വിഷമമുണ്ട് എങ്കിലും മകനെയോര്‍ത്ത് അഭിമാനം', വീരമൃത്യു വരിച്ച സൈനികന്റെ അമ്മ പറയുന്നു

'വിഷമമുണ്ട് എങ്കിലും മകനെയോര്‍ത്ത് അഭിമാനം', വീരമൃത്യു വരിച്ച സൈനികന്റെ അമ്മ പറയുന്നു

'എന്റെ മകന്‍ അവന്റെ ജീവന്‍ നല്‍കിയത് ഈ രാജ്യത്തിന് വേണ്ടിയാണ്, ഞങ്ങളുടെ ഏകമകനായിരുന്നു. എനിക്ക് വിഷമമുണ്ട് അതേസമയം അഭിമാനവും', ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയിലുണ്ടായ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച കേണല്‍ ബി സന്തോഷ് ബാബുവിന്റെ അമ്മയുടെ വാക്കുകളാണ് ഇത്. തിങ്കളാഴ്ച ചൈനീസ് സംഘവുമായി കൂടിക്കാഴ്ച നടത്തിയ ഇന്ത്യന്‍ സംഘത്തിന്റെ തലവനായിരുന്നു കേണല്‍ സന്തോഷ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഡല്‍ഹിയില്‍ താമസിക്കുന്ന മരുമകള്‍ സന്തോഷിയാണ് തന്നെ വിവരം അറിയിച്ചതെന്നും അമ്മ മഞ്ജുള മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തെലങ്കാനയിലെ സൂര്യപ്പേട്ട് സ്വദേശിയായിരുന്നു കേണല്‍ സന്തോഷ്. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഡല്‍ഹിയിലായിരുന്നു താമസം. ഈ മാസം മകന്‍ നാട്ടില്‍ വരുമെന്ന് ഉറപ്പ് നല്‍കിയിരുന്നതാണെന്ന് പിതാവ് ഉപേന്ദ്ര പറഞ്ഞു.

'ഞങ്ങള്‍ക്ക് ഞങ്ങളുടെ മകനെ നഷ്ടമായി, അതിനിയും ഉള്‍ക്കൊള്ളാന്‍ ഞങ്ങള്‍ക്കായിട്ടില്ല. പക്ഷെ അതാണ് സത്യം. സൈനികനാകണമെന്ന എന്റെ ആഗ്രഹമാണ് ഞാന്‍ മകനിലൂടെ നടപ്പാക്കിയത്. അവര്‍ വളരെ കഴിവുള്ള കുട്ടിയായിരുന്നു. 15 വര്‍ഷത്തെ സര്‍വീസിനിടയ്ക്ക് നിരവധി തവണ അവന് പ്രൊമോഷന്‍ ലഭിച്ചിട്ടുണ്ട്', റിട്ട. ബാങ്ക് ഉദ്യോഗസ്ഥനായ ഉപേന്ദ്ര പറഞ്ഞു.

'ഞായറാഴ്ച രാത്രിയാണ് താന്‍ മകനുമായി അവസാനം സംസാരിച്ചതെന്ന് അമ്മ മഞ്ജുള പറഞ്ഞു. സ്ഥിതി കുറച്ച് ഗുരുതരമാണെന്ന് അവന്‍ പറഞ്ഞിരുന്നു. സൂക്ഷിക്കണമെന്നാണ് ഞാന്‍ പറഞ്ഞത്. ശത്രുക്കളോട് പോരാടി, സ്വന്തം രാജ്യത്തിന് വേണ്ടിയാണല്ലോ അവന്‍ ജീവന്‍ വെടിഞ്ഞത്. ഞങ്ങള്‍ക്കതില്‍ അഭിമാനമുണ്ട്', മഞ്ജുള പറയുന്നു.

കേണല്‍ സന്തോഷിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുമെന്നാണ് വിവരം. 2004ല്‍ സൈന്യത്തില്‍ ചേര്‍ന്ന കേണല്‍ സന്തോഷിന്റെ ആദ്യ പോസ്റ്റിങ് കാശ്മീരിലായിരുന്നു. മികച്ച സേവനത്തിലൂടെ വളരെ ചെറുപ്പത്തില്‍ തന്നെ കേണല്‍ പദവിയിലെത്തി. അരുണാചല്‍പ്രദേശ്, ലഡാക്ക് എന്നിവിടങ്ങളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in