അതിര്‍ത്തി പ്രശ്‌നത്തില്‍ മോദിക്കെതിരെ ട്വിറ്ററില്‍ പ്രചരണം; 'ദുര്‍ബലനായ പ്രധാനമന്ത്രി' ഹാഷ്ടാഗ് ട്രെന്‍ഡിങ്

അതിര്‍ത്തി പ്രശ്‌നത്തില്‍ മോദിക്കെതിരെ ട്വിറ്ററില്‍ പ്രചരണം; 'ദുര്‍ബലനായ പ്രധാനമന്ത്രി' ഹാഷ്ടാഗ് ട്രെന്‍ഡിങ്

ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയിലുണ്ടായ ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്വിറ്ററില്‍ പ്രചരണം. സംഭവത്തില്‍ ഇതുവരെ പ്രതികരികരണം നടത്താത്തത് ചൂണ്ടിക്കാട്ടിയാണ് ഹാഷ്ടാഗ് ക്യാംപെയ്ന്‍. #WeakestPMModi എന്ന ഹാഷ്ടാഗ് ട്രെന്‍ഡിങ്ങായിരിക്കുകയാണ്.

ഗാല്‍വാന്‍ താഴ്‌വരയില്‍ തിങ്കളാഴ്ച രാത്രിയാണ് ഏറ്റുമുട്ടലുണ്ടായത്. കേണലടക്കം 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതായി കരസേന സ്ഥിരീകരിച്ചിട്ടുണ്ട്. അതിര്‍ത്തി തര്‍ക്കം രമ്യമായി പരിഹരിക്കുന്നതിന് കമാന്‍ഡര്‍തല ചര്‍ച്ചയും സൈനിക പിന്മാറ്റവും പുരോഗമിക്കുന്നതിനിടെയായിരുന്നു സംഘര്‍ഷം. സംഘര്‍ഷത്തില്‍ 43 ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരുക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സിയായ എന്‍ഐഎ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതിര്‍ത്തി പ്രശ്‌നത്തില്‍ മോദിക്കെതിരെ ട്വിറ്ററില്‍ പ്രചരണം; 'ദുര്‍ബലനായ പ്രധാനമന്ത്രി' ഹാഷ്ടാഗ് ട്രെന്‍ഡിങ്
‘തോക്കിന്റെ പാത്തിയും ഇരുമ്പുദണ്ഡും ഉപയോഗിച്ച് ക്രൂരമര്‍ദ്ദനം’ ; ചൈനീസ് ആക്രമണത്തിന്റെ വിശദാംശങ്ങള്‍ പുറത്ത് 

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇന്ത്യ അതിര്‍ത്തി കടന്ന് ഒരു പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചൈനയുടേത് അതിര്‍ത്തിയില്‍ തല്‍സ്ഥിതി മാറ്റാനുള്ള ഏകപക്ഷീയമായ ശ്രമമാണ്. ഇതാണ് ഗാല്‍വാന്‍ താഴ്‌വരയിലെ സംഘര്‍ഷത്തിന് കാരണംമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വര, പാംഗോങ് തടാകം, ഹോട് സ്പ്രിങ് തുടങ്ങിയ മേഖലകളില്‍ മെയ് മുതല്‍ സൈനികര്‍ തമ്മില്‍ നടക്കുന്ന സംഘര്‍ഷമാണ് തിങ്കളാഴ്ച മൂര്‍ധന്യത്തിലെത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in