പെന്‍ഷന്‍ വാങ്ങാന്‍ നേരിട്ടെത്തണമെന്ന് ബാങ്ക്; 120കാരി അമ്മയെ കട്ടിലോടെ വലിച്ച് കൊണ്ട് പോയി 70കാരിയായ മകള്‍

പെന്‍ഷന്‍ വാങ്ങാന്‍ നേരിട്ടെത്തണമെന്ന് ബാങ്ക്; 120കാരി അമ്മയെ കട്ടിലോടെ വലിച്ച് കൊണ്ട് പോയി 70കാരിയായ മകള്‍

കിടപ്പിലായ 120കാരിയായ അമ്മയെ കട്ടിലോടെ വലിച്ചുകൊണ്ട് പോകുന്ന 70കാരി മകളുടെ ദൃശ്യങ്ങള്‍ ചര്‍ച്ചയാവുകയാണ്. ഒഡീഷയിലെ നൗപഡ ജില്ലയിലായിരുന്നു സംഭവം. അക്കൗണ്ട് ഉടമ നേരിട്ടെത്തിയാലെ പെന്‍ഷന്‍ തുക നല്‍കൂ എന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞതോടെയാണ് 70കാരിക്ക് തന്റെ അമ്മയെ വലിച്ചുകൊണ്ട് പോകേണ്ടി വന്നതെന്ന് എഎന്‍ഐ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

120 വയസുള്ള ലാബേ ബാഗലിന്റെ പേരിലുള്ള അക്കൗണ്ടില്‍ നിന്ന് 1500 രൂപ പിന്‍വലിക്കാനായിരുന്നു മകള്‍ ഗുഞ്ച ദെയ് ബാങ്കിലെത്തിയത്. അമ്മ പറഞ്ഞേല്‍പ്പിച്ചത് പ്രകാരമായിരുന്നു ഇത്. എന്നാല്‍ ആരുടെ പേരിലാണോ അക്കൗണ്ടുള്ളത് അവര്‍ നേരിട്ടെത്തണമെന്ന് ബാങ്ക് അധികൃതര്‍ നിര്‍ബന്ധം പറഞ്ഞു. അമ്മ കിടപ്പിലാണെന്ന് പറഞ്ഞിട്ടും അധികൃതര്‍ അംഗീകരിക്കാന്‍ തയ്യാറായില്ലെന്നും, അമ്മയെ വലിച്ചു കൊണ്ട് പോവുകയല്ലാതെ തനിക്ക് മുന്നില്‍ മറ്റ് മാര്‍ഗങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലെന്നും ഗുഞ്ച ദെയ് പറഞ്ഞു.

ബാങ്കിലെത്തിയ ഇരുവരുടെയും അവസ്ഥ കണ്ട് ബാങ്ക് അധികൃതര്‍ പെന്‍ഷന്‍ തുക നല്‍കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ, ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സ്ഥലം എംഎല്‍എ ആധിരാജ് പനിഗ്രഹി രംഗത്തെത്തി. മനുഷ്യത്വ രഹിതമായ പ്രവൃത്തിയാണിതെന്നും, സംഭവത്തില്‍ അന്വേഷണം വേണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

പെന്‍ഷന്‍ വാങ്ങാന്‍ നേരിട്ടെത്തണമെന്ന് ബാങ്ക്; 120കാരി അമ്മയെ കട്ടിലോടെ വലിച്ച് കൊണ്ട് പോയി 70കാരിയായ മകള്‍
കുഞ്ഞനന്തനെ പോരാളിയാക്കി സുനില്‍ പി ഇളയിടത്തിന്റെ പേരില്‍ വ്യാജപ്രചരണം, മര്യാദയില്ലായ്മമെന്ന് പ്രതികരണം

കഴിഞ്ഞ മൂന്ന് മാസമായി ബാങ്ക് അധികൃതര്‍ അവരെ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുകയാണ്. ഉദ്യോഗസ്ഥര്‍ നിയമങ്ങള്‍ ലംഘിച്ച് മനുഷ്യാവകാശ വിരുദ്ധമായാണ് പ്രവര്‍ത്തിച്ചിരിക്കുന്നത്. ഈ ഉദ്യോഗസ്ഥരെ അവരുടെ ജോലിയില്‍ നിന്ന് മാറ്റണമെന്നും എംഎല്‍എ ആധിരാജ് പറഞ്ഞു. സംഭവത്തിനെതിരെ വിമര്‍ശനമുയര്‍ന്നതോടെ പ്രായമായവര്‍ക്കുള്ള സേവനങ്ങള്‍ അവരുടെ വീടുകളിലെത്തി നടത്തിക്കൊടുക്കണമെന്ന് എല്ലാ ബാങ്കുകളോടും ഒഡീഷ ചീഫ് സെക്രട്ടറി നിര്‍ദേശിച്ചിട്ടുണ്ട്.

AD
No stories found.
The Cue
www.thecue.in