'പശുവിനെ കൊല്ലുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവും പിഴയും', ഓര്‍ഡിനന്‍സ് പാസാക്കി ഉത്തര്‍പ്രദേശ്

'പശുവിനെ കൊല്ലുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവും പിഴയും', ഓര്‍ഡിനന്‍സ് പാസാക്കി ഉത്തര്‍പ്രദേശ്

പശു കശാപ്പ് തടയാന്‍ ഓര്‍ഡിന്‍സ് പാസാക്കി ഉത്തര്‍പ്രദേശ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഓര്‍ഡിനന്‍സ് പാസാക്കിയത്. ഇത് പ്രകാരം പശുവിനെ കൊല്ലുന്നവര്‍ക്ക് ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ തടവും, 1 ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഭക്ഷണോ വെള്ളമോ നല്‍കാതെ പശുക്കളുടെ ജീവന്‍ അപകടത്തിലാക്കുന്നവര്‍ക്ക് ഒരു വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.

ഉടമകളുടെ സമ്മതമില്ലാതെയോ, അനധികൃതമായോ പശുക്കളെ വാഹനത്തിലോ അല്ലാതെയോ കൊണ്ടുപോകുന്നവര്‍ക്കെതിരെയും കേസുണ്ടാകും. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പിടിക്കപ്പെടുന്നവര്‍ കടന്നുകളയാന്‍ ശ്രമിച്ചാല്‍, അവരുടെ ചിത്രങ്ങള്‍ പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കാന്‍ പുതിയ നിയമപ്രകാരം അധികൃതര്‍ക്ക് അധികാരമുണ്ടാകുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in