കൊവിഡില്‍ മരണപ്പെട്ടത് ഡിഎംകെയുടെ പ്രധാനിയായ എംഎല്‍എ, പ്രതിരോധപ്രവര്‍ത്തനങ്ങളിലും മുന്‍നിരയില്‍

കൊവിഡില്‍ മരണപ്പെട്ടത് ഡിഎംകെയുടെ പ്രധാനിയായ എംഎല്‍എ, പ്രതിരോധപ്രവര്‍ത്തനങ്ങളിലും മുന്‍നിരയില്‍

തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ട എംഎല്‍എ ജെ അന്‍പഴകന്‍ ഡിഎംകെ നേതൃനിരയിലെ പ്രധാനി. ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിനോട് അടുത്ത ബന്ധമുള്ള അന്‍പഴകന്‍ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി പദവി കൂടെ ഉള്ള നേതാവായിരുന്നു. 62ാം പിറന്നാള്‍ ദിനത്തിലാണ് ജെ അന്‍പഴകന്റെ അന്ത്യം.

ചെപ്പോക്ക് തിരുവല്ലിക്കേനി മണ്ഡലത്തില്‍ നിയമസഭയിലെത്തിയ അന്‍പഴകന് കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടെയാണ് രോഗബാധ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ രണ്ട് മുതല്‍ ഡോ റേല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ചയാണ് ആരോഗ്യനില കൂടുതല്‍ വഷളായത്. ബുധനാഴ്ച രാവിലെയോടെയാണ് മരണം.

നേരത്തെ ടി നഗറില്‍ നിന്ന് നിയമസഭയിലെത്തിയിരുന്ന അന്‍പഴകന്‍ 2011ലാണ് ചെപ്പോക്കില്‍ നിന്ന് മല്‍സരിച്ചത്.

അന്‍പഴകന്‍ ഇനിയില്ല എന്ന് വിശ്വസിക്കാന്‍ ആകുന്നില്ലെന്നാണ് എം.കെ സ്റ്റാലിന്റെ പ്രതികരണം.

കൊവിഡില്‍ മരണപ്പെട്ടത് ഡിഎംകെയുടെ പ്രധാനിയായ എംഎല്‍എ, പ്രതിരോധപ്രവര്‍ത്തനങ്ങളിലും മുന്‍നിരയില്‍
നിതിന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു, ഭാര്യയെ കാണിച്ച ശേഷം നാട്ടില്‍ സംസ്‌കാരം

Related Stories

No stories found.
logo
The Cue
www.thecue.in