'എന്റെ മോള് ഒരിക്കലും കോപ്പിയടിക്കില്ല, നീതി കിട്ടണം', സിസിടിവി ദൃശ്യങ്ങളില്‍ കൃത്രിമമെന്ന് പിതാവ്

'എന്റെ മോള് ഒരിക്കലും കോപ്പിയടിക്കില്ല, നീതി കിട്ടണം', സിസിടിവി ദൃശ്യങ്ങളില്‍ കൃത്രിമമെന്ന് പിതാവ്

ചേര്‍പ്പുങ്കലില്‍ വിദ്യാര്‍ത്ഥിനി അഞ്ജുവിന്റെ മരണത്തില്‍ കോളേജ് ആണ് കുറ്റക്കാരെന്ന് പിതാവ്. ചേര്‍പ്പുങ്കല്‍ ബിഷപ്പ് വയലിന്‍ മെമ്മോറിയല്‍ കോളജിലെ പ്രിന്‍സിപ്പാളിനെയും അധ്യാപകനെയും അറസ്റ്റ് ചെയ്യണമെന്നും വാര്‍ത്താസമ്മേളനത്തില്‍ അഞ്ജുവിന്റെ അച്ഛന്‍ ആവശ്യപ്പെട്ടു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് അച്ഛന്‍ മാധ്യമങ്ങളെ കണ്ടത്.

ഹാള്‍ ടിക്കറ്റില്‍ ഉള്ളത് മകളുടെ കയ്യക്ഷരമല്ല. സിസി ടിവി ദൃശ്യങ്ങളില്‍ കോളജ് അധികൃതര്‍ കൃത്രിമം കാട്ടിയിട്ടുണ്ട്. പ്രിന്‍സിപ്പാളിന്റെ മൊബൈല്‍ നമ്പര്‍ ചോദിച്ചപ്പോള്‍ തരാന്‍ കഴിയില്ലെന്ന് പറഞ്ഞ അധ്യാപകനാണ് വാര്‍ത്താസമ്മേളനം നടത്തിയത്. സിസി ടിവി ദൃശ്യങ്ങളില്‍ പേപ്പര്‍ തട്ടിപ്പറിക്കുന്ന ദൃശ്യങ്ങള്‍ ഉണ്ടായിരുന്നു. അതൊക്കെ നീക്കം ചെയ്താണ് കോളജ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചതെന്നും അഞ്ജുവിന്റെ പിതാവ് ഷാജി ആരോപിക്കുന്നു.

അഞ്ജു ഷാജി ഹാള്‍ ടിക്കറ്റിനു പിന്നില്‍ കോപ്പി എഴുതിയെന്ന ഹോളി ക്രോസ് കോളജ് ആരോപിച്ചിരുന്നു. പൊലീസ് അന്വേഷണം കാര്യക്ഷമമല്ല. കോളജിനു വേണ്ടിയാണ് പൊലീസ് അന്വേഷണം നടത്തുന്നതെന്നും പിതാവ്. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ വനിതാ കമ്മീഷനും യുവജനകമ്മീഷനും കേസെടുത്തിട്ടുണ്ട്. അഞ്ജു ഷാജി പഠിക്കാന്‍ മിടുക്കിയായിരുന്നുവെന്നും കോപ്പിയടിക്കേണ്ട യാതൊരു സാഹചര്യവുമില്ലെന്നും അഞ്ജുവിന്റെ അധ്യാപകനും കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജ് പ്രിന്‍സിപ്പലുമായ എ.ആര്‍. മധുസൂദനന്‍ പ്രതികരിച്ചു. മൂന്നാം വര്‍ഷ ബിരുദ ബാച്ചില്‍ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടികളിലൊരാളാണ് അഞ്ജു. ഒന്നാം വര്‍ഷ പരീക്ഷ ഫലം വന്നപ്പോള്‍ എല്ലാ വിഷയത്തിലും ഒന്നാംക്ലാസോടെ പാസായിരുന്നെന്നും അധ്യാപകന്‍.

Related Stories

No stories found.
logo
The Cue
www.thecue.in