ഇങ്ങനെയായിരിക്കണം നേതാവ്, പിണറായി വിജയനെ പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസ് വക്താവ് സിംഗ്‌വി

ഇങ്ങനെയായിരിക്കണം നേതാവ്, പിണറായി വിജയനെ പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസ് വക്താവ് സിംഗ്‌വി

മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസ് വക്താവും എംപിയുമായ അഭിഷേക് സിംഗ്‌വി. പാലക്കാട് സ്‌ഫോടകവസ്തു കടിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത്തിലുണ്ടായ വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവെച്ച പ്രതികരണം ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു സിംഗ്വിയുടെ പ്രസ്താവന.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇങ്ങനെയായിരിക്കണം നേതാവ്, പിണറായി വിജയനെ പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസ് വക്താവ് സിംഗ്‌വി
വിദ്വേഷം പരത്താമെന്നത് വ്യാമോഹം,കേരളത്തെയും മലപ്പുറത്തെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമെന്ന് മുഖ്യമന്ത്രി

'ഇങ്ങനെയായിരിക്കണം ഒരു നേതാവ്. സജീവം, പ്രചോദനം, വസ്തുകള്‍ വെച്ചുള്ള പ്രതികരണം, മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ പേടിയില്ലായ്മ', ട്വിറ്ററില്‍ അഭിഷേക് സിംഗ്‌വി കുറിച്ചു.

അതേസമയം ട്വീറ്റിന് താഴെ കോണ്‍ഗ്രസ്-സിപിഎം അനുഭാവികളുടെ വാദപ്രതിവാദം ശക്തമായിരിക്കുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in