താഴത്തങ്ങാടി വീട്ടമ്മയുടെ കൊലപാതകം: അറസ്റ്റിലായത് അയല്‍വാസി, ഷോക്കടിപ്പിച്ച് കൊലപ്പെടുത്താനും ശ്രമിച്ചു

താഴത്തങ്ങാടി വീട്ടമ്മയുടെ കൊലപാതകം: അറസ്റ്റിലായത് അയല്‍വാസി, ഷോക്കടിപ്പിച്ച് കൊലപ്പെടുത്താനും ശ്രമിച്ചു

കോട്ടയം താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അയല്‍ക്കാരനായിരുന്ന യുവാവ് അറസ്റ്റില്‍. താഴത്തങ്ങാടി സ്വദേശി ബിലാല്‍ (23) ആണ് അറസ്റ്റിലായത്. കൊച്ചിയില്‍ നിന്നാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. അറസ്റ്റ് രേഖപ്പെടുത്തി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഷാനി മന്‍സിലില്‍ ഷീബയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് എംഎ അബ്ദുല്‍ സാലി മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. മോഷണം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ജീല്ലാ പൊലീസ് മേധാവി ജി ജയ്‌ദേവ് പറഞ്ഞു. കുടുംബവുമായി നല്ല പരിചയമുള്ളയാളാണ് യുവാവ്. ഇതിനാലാണ് പ്രതിക്ക് ദമ്പതിമാര്‍ വാതില്‍ തുറന്നു നല്‍കിയത്. സ്വീകരണമുറിയിലേക്ക് കടന്ന പ്രതിക്ക് ഷീബ കുടിക്കാന്‍ വെള്ളവും നല്‍കി. ഷീബ അടുക്കളയിലേക്ക് പോയ സമയത്താണ് ബിലാല്‍ സാലിയെ ടീപ്പോയ് കൊണ്ട് തലയ്ക്കടിച്ചത്. ബഹളം കേട്ടെത്തിയ ഷീബയെയും പിന്നാലെ തലയ്ക്കടിക്കുകയായിരുന്നു. കിടപ്പുമുറിയിലെ അലമാരയില്‍നിന്ന് സ്വര്‍ണവും പണവും കൈക്കലാക്കി. ഷീബ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ചു. പിന്നീട് മരണം ഉറപ്പാക്കാനായി ഇരുമ്പ് കമ്പി കൊണ്ട് കെട്ടിയിട്ട് ഷോക്കടിപ്പിക്കാനും ശ്രമിച്ചു. തെളിവ് നശിപ്പിക്കാനാണ് ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ടത്. കൃത്യം നടത്തിയ ശേഷം പ്രതി സാലിയുടെ വീട്ടിലെ കാറുമായാണ് കടന്നുകളഞ്ഞത്. ഇതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.

കാര്‍ സഞ്ചരിച്ച വഴിയിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് നേരത്തെ ലഭിച്ചിരുന്നു. ഇതില്‍ ഒരാള്‍ മാത്രമാണ് സഞ്ചരിച്ചതെന്നും പോലീസിന് മനസിലായി. ഇതിനിടെ ഇന്ധനം നിറയ്ക്കാനായി കാര്‍ പെട്രോള്‍ പമ്പില്‍ കയറിയ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. ഇതോടെയാണ് പോലീസ് സംഘം പ്രതിയെ തിരിച്ചറിഞ്ഞത്. നിലവില്‍ കോട്ടയം എസ്പി ജയദേവിന്റെ നേതൃത്വത്തില്‍ ആറ് സംഘങ്ങളായാണ് അന്വേഷണം നടക്കുന്നത്. കൂടുതല്‍ തെളിവുകള്‍ക്കായി പൊലീസ് സംഘങ്ങള്‍ പല ഭാഗത്തായി പരിശോധന നടത്തുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in