സ്മാര്‍ട്ട് ഫോണില്ലാത്തത് തളര്‍ത്തി, ക്ലാസില്‍ പങ്കെടുക്കാനാകാത്തതില്‍ വിഷമം; ആത്മഹത്യ ചെയ്ത കുട്ടിയുടെ മാതാപിതാക്കള്‍

സ്മാര്‍ട്ട് ഫോണില്ലാത്തത് തളര്‍ത്തി, ക്ലാസില്‍ പങ്കെടുക്കാനാകാത്തതില്‍ വിഷമം; ആത്മഹത്യ ചെയ്ത കുട്ടിയുടെ മാതാപിതാക്കള്‍

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ വിഷമം മൂലമാണ് മകളുടെ ആത്മഹത്യയെന്ന് മലപ്പുറം വളാഞ്ചേരി ഇരുമ്പിളിയത്തെ ദേവികയുടെ മാതാപിതാക്കള്‍. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ദേവികയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ ഇന്നലെ കണ്ടെത്തിയിരുന്നു. ദേവികയുടെ മൃതദേഹം വീടിന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മുറ്റത്താണ് കണ്ടെത്തിയത്. തീ കൊളുത്തി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ജൂണ്‍ ഒന്നിന് വിക്ടേഴ്‌സ് ചാനല്‍ വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയിരുന്നു. വീട്ടിലെ ടെലിവിഷന്‍ പ്രവര്‍ത്തിക്കാത്തതും സ്മാര്‍ട്ട് ഫോണ്‍ സ്വന്തമായി ഇല്ലാത്തതും കുട്ടിയെ മാനസികമായി തളര്‍ത്തിയിരുന്നുവെന്ന് മാതാപിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. കൂലിപ്പണിക്കാരനായ അച്ഛന് രോഗം മൂലം പണിയെടുക്കാനാകാതെ ഇരിക്കുകയായിരുന്നു. പണം ഇല്ലാത്തത് മൂലം കേടായ ടിവി റിപ്പയര്‍ ചെയ്യാനും സാധിച്ചില്ല. ഇരുമ്പിളിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് ദേവിക. വളാഞ്ചേരി മാങ്കേരി ദളിത് കോളനിയിലാണ് ദേവികയുടെ കുടുംബം.

ദേവികയുടെ മരണത്തില്‍ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് മലപ്പുറം ഡിഡിഇയോട് റിപ്പോര്‍ട്ട് തേടി. നോട്ട് ബുക്കില്‍ നിന്ന് കുട്ടി എഴുതിയതാണെന്ന് കരുതുന്ന കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

ക്ലാസില്‍ പങ്കെടുക്കാകാനാത്തവര്‍, വിദ്യാഭ്യാസമന്ത്രി നേരത്തെ പറഞ്ഞത്

ജൂണ്‍ ഒന്ന് മുതല്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ക്ലാസുകള്‍. ആദ്യ ആഴ്ചക്ക് ശേഷം ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത കുട്ടികളുടെ കണക്കെടുക്കും. ക്ലാസുകള്‍ ലഭിക്കാത്തതിന്റെ പ്രശ്‌നം പരിഹരിക്കും.

സ്മാര്‍ട്ട് ഫോണില്ലാത്തത് തളര്‍ത്തി, ക്ലാസില്‍ പങ്കെടുക്കാനാകാത്തതില്‍ വിഷമം; ആത്മഹത്യ ചെയ്ത കുട്ടിയുടെ മാതാപിതാക്കള്‍
പണി വരുന്നുണ്ട്, ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കെതിരെ സൈബര്‍ ബുള്ളിയിം ഗില്‍ കര്‍ശന നടപടി, നിരീക്ഷണം

Related Stories

No stories found.
logo
The Cue
www.thecue.in