'രണ്ടാഴ്ച പിന്നിട്ടപ്പോള്‍ പച്ച ഉണ്ണി മാറി മഞ്ഞയായി'; ജനിതക വ്യതിയാനമല്ല, രഹസ്യം ചുരുളഴിച്ച് വെറ്ററിനറി സര്‍വകലാശാല

'രണ്ടാഴ്ച പിന്നിട്ടപ്പോള്‍ പച്ച ഉണ്ണി മാറി മഞ്ഞയായി'; ജനിതക വ്യതിയാനമല്ല, രഹസ്യം ചുരുളഴിച്ച് വെറ്ററിനറി സര്‍വകലാശാല

മഞ്ഞയ്ക്ക് പകരം മുട്ടക്കരു പച്ചയാകുന്നതിന്റെ രഹസ്യം ചുരുളഴിച്ച് വെറ്ററിനറി സര്‍വകലാശാല. മലപ്പുറം ഒതുക്കുങ്ങലിലെ ഷിഹാബുദ്ദീന്റെ കോഴികളുടെ മുട്ടയിലെ ഉണ്ണി പച്ചനിറത്തിലാണെന്നത് വാര്‍ത്തയായിരുന്നു. കൗതുകം ജനിപ്പിക്കുന്നതോടൊപ്പം ഇതുസംബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ വാദപ്രതിവാദങ്ങളുമുയര്‍ന്നു. പച്ചക്കരു ഭക്ഷ്യയോഗ്യമാണോ എന്നതുള്‍പ്പെടെ ചോദ്യങ്ങളുയര്‍ന്നു. എന്നാല്‍ ഇതിന്റെ പിന്നിലെ ശാസ്ത്രീയത പഠിക്കാന്‍ വെറ്ററിനറി സര്‍വകലാശാല തുനിഞ്ഞിറങ്ങി. വൈസ് ചാന്‍സലറുടെ നിര്‍ദേശപ്രകാരം പൗള്‍ട്രി ഫാം മേധാവി ഡോ. ബിനോജ് ചാക്കോ, ഡോ ശങ്കരലിങ്കം, ഡോ എസ് ഹരികൃഷ്ണന്‍,മൃഗസംരക്ഷണവകുപ്പിലെ പ്രൊജക്ട് ഡയറക്ടര്‍ ഡോ. സുരേഷ്, ഒതുക്കുങ്ങല്‍ വെറ്ററിനറി സര്‍ജന്‍ എന്നിവര്‍ മെയ് 12 ന് ഷിഹാബുദ്ദീന്റെ വീട്ടിലെത്തി ഫാം സന്ദര്‍ശിച്ചു. പച്ച മുട്ട ഇടുന്ന 6 കോഴികളും രണ്ട് പൂവനും കുറച്ച് കോഴിക്കുഞ്ഞുങ്ങളുമാണ് അദ്ദേഹത്തിനുള്ളത്. ഭക്ഷണത്തില്‍ വരുന്ന മാറ്റം കൊണ്ടാണ് നിറവ്യത്യാസമെന്ന് സംഘത്തിന് നേരത്തേ ധാരണയുണ്ടായിരുന്നു. എന്നാല്‍ ഇത് ഉറപ്പിക്കാന്‍ പകുതി കോഴികള്‍ക്ക് സര്‍വകലാശാലയില്‍ നിര്‍മ്മിച്ച സാന്ദ്രീകൃത തീറ്റ നല്‍കാനും, ബാക്കി പകുതിക്ക് നിലവിലെ ഭക്ഷണരീതി തുടരാനും നിര്‍ദേശിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തുടര്‍ന്ന് രണ്ടാഴ്ച കഴിഞ്ഞ് ഫലമെന്താണെന്ന് അറിയിക്കാനും ഷിഹാബുദ്ദീനോട് പറഞ്ഞു. പരീക്ഷണം ഇവിടെ തീര്‍ന്നില്ല. ഒരാഴ്ചയ്ക്ക് ശേഷം കോഴികളുടെ രക്തമടക്കം ശേഖരിച്ച് പഠന വിധേയമാക്കാന്‍ പച്ച മുട്ടയിടുന്ന രണ്ട് പിടക്കോഴികളെയും, ഒരു പൂവനെയും ഷിഹാബുദ്ദീന്റെ വീട്ടില്‍ നിന്നും മാറ്റി. പൗള്‍ട്രി സയന്‍സ് ഉന്നത പഠന വിഭാഗം മേധാവി ഡോ. പി അനിതയുടെ നേതൃത്വത്തില്‍ കോഴികളെ സര്‍വകലാശാലയുടെ നിരീക്ഷണത്തില്‍ അവിടെ ഉത്പാദിപ്പിക്കുന്ന സാന്ദ്രീകൃത തീറ്റ നല്‍കി പാര്‍പ്പിച്ചു. സമാന്തരമായി മുട്ടയുടെ പച്ച ഉണ്ണിയിലെ ഘടകങ്ങളെക്കുറിച്ചും വിശദമായ പഠനം നടത്തിവന്നു. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ മുട്ടകള്‍ ഏതാണ്ട് മഞ്ഞ നിറമായെന്ന് അറിയിച്ചുകൊണ്ട് സംഘത്തിന് ഷിഹാബുദ്ദീന്റെ വിളി വന്നു. തീറ്റയിലൂടെ തന്നെയാണ് ഈ മാറ്റമെന്ന് ഷിഹാബുദ്ദീനും തിരിച്ചറിഞ്ഞു. ജനിതക വ്യതിയാനമാണെന്ന തരത്തിലുള്ള ആശങ്കകള്‍ ഇതോടെ അസ്ഥാനത്തായി. തുടര്‍ന്ന് പഠനസംഘം സര്‍വകലാശാലയില്‍ പാര്‍പ്പിച്ച കോഴികളുടെ മുട്ട പൊട്ടിച്ച് പരിശോധിച്ചു. അവിടെയും നിറം മാറ്റം പ്രകടം. കൊഴുപ്പില്‍ അലിയുന്ന നിറങ്ങള്‍ മൂലം മുട്ടയുടെ ഉണ്ണിയുടെ നിറം പച്ചയാകുമെന്ന് 1930 ല്‍ തന്നെ പഠനങ്ങള്‍ വന്നിട്ടുണ്ടെന്ന് സംഘം ചൂണ്ടിക്കാട്ടുന്നു. ഗ്രീന്‍പീസ്, പരുത്തിക്കുരു, ചില ചെടികള്‍ തുടങ്ങിയവ കഴിക്കുന്നത് മൂലവും പച്ചനിറം വന്നതായുമുള്ള റിപ്പോര്‍ട്ടുകളുമുണ്ട്. അത്തരത്തില്‍ ഷിഹാബുദ്ദീന്റെ കോഴികളുടെ ഭക്ഷണമാണ് മുട്ടക്കരുവിന് പച്ചനിറം നല്‍കുന്നതെന്ന് വ്യക്തമായി.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in