കോഴിക്കോട് മാധ്യമപ്രവര്‍ത്തകന് നേരെ ആള്‍ക്കൂട്ട ആക്രമണം; 15 പേര്‍ക്കെതിരെ കേസ്

കോഴിക്കോട് മാധ്യമപ്രവര്‍ത്തകന് നേരെ ആള്‍ക്കൂട്ട ആക്രമണം; 15 പേര്‍ക്കെതിരെ കേസ്

കോഴിക്കോട് മാധ്യമപ്രവര്‍ത്തകന് നേരെ ആള്‍ക്കൂട്ട ആക്രമണം. ജോലികഴിഞ്ഞ മടങ്ങുകയായിരുന്ന മാധ്യമം ദിനപത്രം കോഴിക്കോട് ബ്യൂറോ സീനിയര്‍ റിപ്പോര്‍ട്ടര്‍ സിപി ബിനീഷിന് നേരെയാണ് ആക്രണമുണ്ടായത്. ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ പൂനുരിലെ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. മോഷ്ടാവെന്നാരോപിച്ചായിരുന്നു ബിനീഷിനെ ഒരു കൂട്ടം ആളുകള്‍ റോഡില്‍ തടഞ്ഞു നിര്‍ത്തുകയും അപമാനിക്കുകയും ചെയ്തത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വീട്ടിലേക്ക് പോകും വഴി ഫോണ്‍ വന്നതോടെയായിരുന്നു ഇരുചക്രവാഹനം വഴിയരികില്‍ നിര്‍ത്തിയത്. ഫോണ്‍ കട്ട് ചെയ്ത് വാഹനം മുന്നോട്ടെടുക്കവെ ഒരു യുവാവ് വന്ന് തടഞ്ഞു. മോഷ്ടാവല്ല, മാധ്യമപ്രവര്‍ത്തകനാണെന്ന് പറഞ്ഞിട്ടും ഇയാള്‍ കൂടുതല്‍ ആളുകളെ വിളിച്ചുകൂട്ടി. തുടര്‍ന്ന് പതിനഞ്ചോളം ആളുകള്‍ എത്തി കയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

നൂറോളം ആളുകള്‍ സ്ഥലത്തെത്തി, പലരും മാസ്‌ക് ധരിച്ചിരുന്നില്ല. മോഷ്ടാവിനെ പിടിച്ചെന്ന് പറഞ്ഞ് ബിനീഷിന്റെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുകയും ചെയ്തു. ഇതിനിടെ സ്ഥലത്ത് നിന്ന് പോകാനൊരുങ്ങവെ സംഘം വാഹനത്തിന്റെ താക്കോല്‍ ഊരിമാറ്റി വണ്ടി തടഞ്ഞിട്ടു. സ്ഥലത്തെത്തിയ പഞ്ചായത്തംഗം പ്രശ്‌നം പരിഹരിക്കുന്നതിന് പകരം വഷളാക്കാനാണ് ശ്രമിച്ചതെന്നും പരാതിയില്‍ പറയുന്നുണ്ട്. സ്ഥലത്ത് മോഷ്ടാക്കളുടെ ശല്യമുള്ളതിനാലാണ് നാട്ടുകാര്‍ ഇടപെട്ടതെന്നാണ് സ്ഥലത്തെത്തിയ ഗ്രേഡ് പൊലീസ് പറഞ്ഞത്.

വ്യാഴാഴ്ച രാവിലെയാണ് കൊടുവള്ളി പൊലീസില്‍ ബിനീഷ് പരാതി നല്‍കിയത്. അവശ്യ സര്‍വീസായി പ്രഖ്യാപിച്ച മാധ്യമ പ്രവര്‍ത്തനം നടത്തുന്ന തനിക്കുനേരെയുണ്ടായ ആള്‍ക്കൂട്ട ആക്രമണവും സദാചാരഗുണ്ടായിസവുമാണെന്നും ഇതിനെതിരെ കര്‍ശന നടപടി വേണമെന്നുമാവശ്യപ്പെട്ടാണ് ബിനീഷ് പരാതി നല്‍കിയത്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ അന്യായമായി സംഘം ചേരല്‍, തടഞ്ഞുവെക്കല്‍ , ആയുധമില്ലാതെ പരിക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, ജീവന് ഹാനികരമായ രോഗം പരത്തുന്ന പ്രവൃത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in