കൊവിഡ് രോഗം മറച്ചുവെച്ച മൂന്ന് പേര്‍ക്കെതിരെ കേസ് 

കൊവിഡ് രോഗം മറച്ചുവെച്ച മൂന്ന് പേര്‍ക്കെതിരെ കേസ് 

കൊവിഡ് ബാധ മറച്ചുവെച്ച മൂന്ന് പേര്‍ക്കെതിരെ കേസെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിദിന കൊവിഡ് അവലോകന യോഗശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അബുദാബിയില്‍ നിന്ന് പുറപ്പെട്ട് തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ മൂന്ന് പേരാണ് രോഗം മറച്ചുവെച്ചത്. രോഗം ഇവര്‍ മറച്ചുവെച്ച് യാത്ര ചെയ്ത് സംസ്ഥാനത്തെത്തുകയായിരുന്നുവെന്നും ഇവിടെയെത്തിയശേഷവും വിവരം അധികൃതരെ അറിയിക്കാന്‍ തയ്യാറായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് രോഗം മറച്ചുവെച്ച മൂന്ന് പേര്‍ക്കെതിരെ കേസ് 
സംസ്ഥാനത്ത് 29 പേര്‍ക്ക് കൂടി കൊവിഡ് 19; 6 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍

തിങ്കളാഴ്ച 29 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 21 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 7 പേര്‍ക്കുമാണ് രോഗബാധ. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം സ്ഥിരീകരിച്ചു. ഇയാള്‍ ആരോഗ്യപ്രവര്‍ത്തകനാണ്. ഇതുവരെ സംസ്ഥാനത്ത് 630 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 130 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 67,789 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 67,316 പേര്‍ വീടുകളിലും 473 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് 127 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in