'ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് അടിയന്തര ധനസഹായം ലഭ്യമാക്കണം' ; പ്രൊട്ടസ്റ്റ് ഡേ ആചരിക്കാന്‍ അഭിഭാഷകര്‍

'ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് അടിയന്തര ധനസഹായം ലഭ്യമാക്കണം' ; പ്രൊട്ടസ്റ്റ് ഡേ ആചരിക്കാന്‍ അഭിഭാഷകര്‍

കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ക്ഡൗണില്‍ തൊഴില്‍ നഷ്ടപ്പെട്ടതിനാല്‍ ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് അടിയന്തര ധനസഹായം ലഭ്യമാക്കണമെന്ന് മൂവ്‌മെന്റ് ഫോര്‍ ലോയേഴ്‌സ്. ഇക്കാര്യം ആവശ്യപ്പെട്ട് മെയ് 9 ശനിയാഴ്ച അഭിഭാഷകര്‍ പ്രൊട്ടസ്റ്റ് ഡേ ആയി ആചരിക്കും. രാവിലെ 9 മുതല്‍ വൈകീട്ട് 5 മണി വരെ അഭിഭാഷകര്‍ വീടുകളിലോ ഓഫീസുകളിലോ പ്രതിഷേധത്തില്‍ പങ്കാളികളാകും. ക്ഷേമനിധിയില്‍ നിന്നും അടിയന്തര ധനസഹായം ലഭ്യമാക്കണമെന്നെഴുതിയ പ്ലക്കാര്‍ഡ് ഏന്തിയാണ് അംഗങ്ങള്‍ സമരത്തിന്റെ ഭാഗമാകുക. അഭിഭാഷക ക്ഷേമം ഉറപ്പ് വരുത്തേണ്ട ബാര്‍ കൗണ്‍സിലിന്റെ ഭാഗത്ത് നിന്നും യാതൊരു ധനസഹായവും നാളിതുവരെ ലഭ്യമായിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ ശക്തമായ സമരം അനിവാര്യമായിരിക്കുകയാണെന്നും മൂവ്‌മെന്റ് ഫോര്‍ ലോയേഴ്‌സ് വ്യക്തമാക്കുന്നു.

'ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് അടിയന്തര ധനസഹായം ലഭ്യമാക്കണം' ; പ്രൊട്ടസ്റ്റ് ഡേ ആചരിക്കാന്‍ അഭിഭാഷകര്‍
ശ്രീധന്യ, പണിയരിലേക്കും അടിയരിലേക്കും പടരേണ്ട വിപ്ലവം

അഭിഭാഷകരുടെ ക്ഷേമം ഉറപ്പ് വരുത്താന്‍ ബാര്‍ കൗണ്‍സില്‍ ഉടന്‍ സന്നദ്ധമാകണം. കോടതികളുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്‌. കക്ഷികള്‍ തരുന്ന ഫീസിനെ ആശ്രയിച്ചാണ് ഓരോ അഭിഭാഷകന്റെയും ഉപജീവനം. ലോക്ഡൗണില്‍ അഭിഭാഷക സമൂഹം കടുത്ത പ്രയാസമാണ് നേരിടുന്നത്. ഈ സാഹചര്യത്തില്‍ സംഘടിത ശബ്ദം അധികാരികളിലെത്തിക്കാന്‍ വൈകിക്കൂട. പ്ലക്കാര്‍ഡുകളുമായി സമരത്തിന്റെ ഭാഗമാവുന്നവര്‍ അതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ച് അവകാശ സമരത്തിന് ശക്തിപകരണമെന്നും മൂവ്‌മെന്റ് ഫോര്‍ ലോയേഴ്‌സ് അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in