ശമ്പള ഓര്‍ഡിനന്‍സിന് സ്‌റ്റേ ഇല്ല; നിയമാനുസൃതമെന്ന് ഹൈക്കോടതി

ശമ്പള ഓര്‍ഡിനന്‍സിന് സ്‌റ്റേ ഇല്ല; നിയമാനുസൃതമെന്ന് ഹൈക്കോടതി

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് നിയമപരമായി നിലനില്‍ക്കുന്നതാണെന്ന് ഹൈക്കോടതി. ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച കോടതി, പ്രത്യേക സാഹചര്യത്തില്‍ ഇത്തരം നടപടികള്‍ വേണ്ടിവന്നേക്കാമെന്നും, ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്നും വ്യക്തമാക്കി. ഓര്‍ഡിനന്‍സ് നിയമാനുസൃതമല്ലെന്ന് കാണിച്ച് പ്രതിപക്ഷ സംഘടനകളായിരുന്നു കോടതിയെ സമീപിച്ചത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം പിടിച്ചെടുക്കുകയല്ല, താല്‍കാലികമായി മാറ്റിവെക്കുകയാണ് ചെയ്യുന്നത്. നിശ്ചിത സമയത്തിന് ശേഷം അത് തിരികെ നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും കോടതി വ്യക്തമാക്കി.

ഓര്‍ഡിനന്‍സിന് നയിമസാധുതയുണ്ടെന്നും ഭരണഘടനാ അവകാശങ്ങളുടെ ലംഘനമല്ലെന്നുമായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെ ലംഘനമില്ല. ഏപ്രില്‍ മാസത്തിലെ ശമ്പളത്തിലെ വിഹിതം ഓര്‍ഡിനന്‍സ് അനുസരിച്ച് പിടിച്ചതായും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ ഇപ്പോള്‍ ശമ്പളം പിടിക്കേണ്ടത് അനിവാര്യമാണെന്നും, ഇതിനെതിരെ ഉത്തരവുണ്ടായാല്‍ അത് സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in