പകര്‍ച്ചവ്യാധിയെ വര്‍ഗീയ പ്രചരണത്തിനുപയോഗിക്കുന്ന ഏക രാജ്യമെന്ന് എസ് ഹരീഷ്

പകര്‍ച്ചവ്യാധിയെ വര്‍ഗീയ പ്രചരണത്തിനുപയോഗിക്കുന്ന ഏക രാജ്യമെന്ന് എസ് ഹരീഷ്

കൊവിഡ് മഹാവ്യാധിക്കിടയിലും പകര്‍ച്ചവ്യാധിയെ വര്‍ഗ്ഗീയ പ്രചരണത്തിനായി ഉപയോഗിക്കുകയും ചെയ്യുന്ന ഏക രാജ്യം ഇന്ത്യയാണെന്ന് എഴുത്തുകാരന്‍ എസ് ഹരീഷ്. മുസ്ലീങ്ങളില്‍ നിന്ന് ആരും പച്ചക്കറി വാങ്ങരുതെന്ന് ഉത്തര്‍പ്രദേശിലെ ബാര്‍ഹാജ് മണ്ഡലത്തില്‍ നിന്നുള്ള ബിജെപിഎം.എല്‍.എ സുരേഷ് തിവാരി നടത്തിയ വര്‍ഗീയ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് എസ് ഹരീഷിന്റെ വിമര്‍ശനം. സംഭവം വിവാദമായിട്ടും വീഡിയോ പുറത്ത് വന്നിട്ടും അദ്ദേഹം നിഷ്‌കളങ്കമായി ചോദിച്ചത് താന്‍ ചെയ്ത തെറ്റ് എന്താണെന്നാണ്. കാരണം അദ്ദേഹം പ്രതിനിധീകരിക്കുന്ന ബ്രാഹ്മണ്യം ഹോമോ സാപിയന്‍സിനിടയിലെ തുല്യതയെ ഒരു ആശയമെന്ന നിലയില്‍ പോലും അംഗീകരിച്ചിട്ടില്ല.അദ്ദേഹത്തിനെതിരെ രാജ്യദ്രോഹത്തിനോ വര്‍ഗ്ഗീയത വളര്‍ത്തിയതിനോ കേസുണ്ടാകാനോ അഥവാ ഉണ്ടായാലും ശിക്ഷിക്കപ്പെടാനോ ഒരു സാദ്ധ്യതയുമില്ല. കാരണം സുരേഷ് തിവാരി പറഞ്ഞതിലെ തെറ്റ് ഭാരതം എന്ന രാജ്യത്തിന് മനസിലാകുക പോലുമില്ല. കാരണം ബ്രാഹ്മണ്യത്തില്‍ ഉപ്പിലിട്ട രാജ്യമാണിത്. എസ് ഹരീഷ് ഫേസ്ബുക്കില്‍ എഴുതുന്നു

എസ് ഹരീഷ് എഴുതിയ കുറിപ്പ്

ലോകത്തിലെ മിക്കവാറും രാജ്യങ്ങളില്‍ കൊറോണ പടര്‍ന്നു കഴിഞ്ഞു. പക്ഷേ ഇതിനിടയിലും മതം പറയുകയും പകര്‍ച്ചവ്യാധിയെ വര്‍ഗ്ഗീയ പ്രചരണത്തിനായി ഉപയോഗിക്കുകയും ചെയ്യുന്ന ഏക രാജ്യം പരംവൈഭവത്തിലേക്ക് ഉയര്‍ന്നു കൊണ്ടിരിക്കുന്ന ആര്‍ഷ ഭാരതമാണ്. ഈ ചിത്രത്തില്‍ കാണുന്നത് ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ സുരേഷ് തിവാരിയാണ്. മുസ്ലിം കച്ചവടക്കാരില്‍ നിന്ന് പച്ചക്കറി വാങ്ങരുതെന്നാണ് അദ്ദേഹം തന്റെ മണ്ഡലത്തിലെ ജനങ്ങളോട് പറഞ്ഞത്.

സംഭവം വിവാദമായിട്ടും വീഡിയോ പുറത്ത് വന്നിട്ടും അദ്ദേഹം നിഷ്‌കളങ്കമായി ചോദിച്ചത് താന്‍ ചെയ്ത തെറ്റ് എന്താണെന്നാണ്. കാരണം അദ്ദേഹം പ്രതിനിധീകരിക്കുന്ന ബ്രാഹ്മണ്യം ഹോമോ സാപിയന്‍സിനിടയിലെ തുല്യതയെ ഒരു ആശയമെന്ന നിലയില്‍ പോലും അംഗീകരിച്ചിട്ടില്ല.അദ്ദേഹത്തിനെതിരെ രാജ്യദ്രോഹത്തിനോ വര്‍ഗ്ഗീയത വളര്‍ത്തിയതിനോ കേസുണ്ടാകാനോ അഥവാ ഉണ്ടായാലും ശിക്ഷിക്കപ്പെടാനോ ഒരു സാദ്ധ്യതയുമില്ല. കാരണം സുരേഷ് തിവാരി പറഞ്ഞതിലെ തെറ്റ് ഭാരതം എന്ന രാജ്യത്തിന് മനസിലാകുക പോലുമില്ല. കാരണം ബ്രാഹ്മണ്യത്തില്‍ ഉപ്പിലിട്ട രാജ്യമാണിത്.

Related Stories

No stories found.
logo
The Cue
www.thecue.in