പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാം, നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം; പുതിയ ഉത്തരവിറക്കി കേന്ദ്രം

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാം, നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം; പുതിയ ഉത്തരവിറക്കി കേന്ദ്രം

വിദേശ രാജ്യങ്ങളില്‍ വെച്ച് മരിക്കുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി. ഇതുസംബന്ധിച്ച പുതിയ ഉത്തരവ് കേന്ദ്രം പുറത്തിറക്കി. വിദേശകാര്യമന്ത്രാലയത്തിന്റെയും ആരോഗ്യമന്ത്രാലയത്തിന്റെയും അനുമതിയോടെ മൃതദേഹം കൊണ്ടുവരാമെന്ന് ഉത്തരവില്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബ്യൂറോ ഓഫ് ഇമിഗ്രേഷന് ലഭിച്ച വാക്കാലുള്ള ഉത്തരവ് കാരണം ചില മൃതദേഹങ്ങള്‍ നാട്ടില്‍ ഇറക്കാനാകാതെ ഗള്‍ഫ് നാടുകളിലേക്ക് തിരികെ കൊണ്ടുപോയിരുന്നു. ഇതേതുടര്‍ന്ന് വലിയ പ്രതിഷേധമാണ് കേന്ദ്രസര്‍ക്കാരിനെതിരെ ഗള്‍ഫ് നാടുകളില്‍ ഉയര്‍ന്നത്. നാലു ദിവസത്തെ അനിശ്ചിതത്വത്തിന് ശേഷമാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവുണ്ടായിരിക്കുന്നത്. എന്നാല്‍ കൊവിഡ് ബാധിച്ചുള്ള മരണത്തിന് ഈ ആനുകൂല്യം ലഭിക്കില്ല.

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാം, നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം; പുതിയ ഉത്തരവിറക്കി കേന്ദ്രം
ഉത്തരവ് കത്തിച്ചവരോട്, ‘ആടിനെ വിറ്റ പൈസ തന്ന സുബൈദയുണ്ട്, കളിപ്പാട്ടം വാങ്ങാതെ വിഷുക്കൈനീട്ടം തന്ന കുട്ടികളുണ്ട്’

മൃതദേഹങ്ങള്‍ കൊണ്ടുവരുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. മാത്രമല്ല രാജ്യത്ത് നടപ്പിലാക്കിയിരിക്കുന്ന കൊവിഡ് 19 പ്രതിരോധ മാര്‍ഗരേഖ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും, നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in