പൊതുസ്ഥലത്തെ 'ശങ്ക'യ്ക്ക് 500 രൂപ പിഴ; ക്യൂ തെറ്റിച്ചാലും 'പണി' കിട്ടും

പൊതുസ്ഥലത്തെ 'ശങ്ക'യ്ക്ക് 500 രൂപ പിഴ; ക്യൂ തെറ്റിച്ചാലും 'പണി' കിട്ടും

സംസ്ഥാനത്ത് പൊതുസ്ഥലത്ത് മലമൂത്രവിസര്‍ജനം നടത്തിയാല്‍ ഇനി പിഴ ഈടാക്കും. 500 രൂപയാണ് പിഴയടയ്‌ക്കേണ്ടി വരിക. പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരമാണ് ഭേദഗതി.

പൊലീസ് ആക്ടില്‍ നിര്‍വചിച്ചിട്ടില്ലാത്ത കുറ്റകൃത്യങ്ങള്‍ക്കും പിഴയിടാക്കാമെന്ന് ഭേദഗതി വരുത്തി. ഇതോടെയാണ് പൊതുസ്ഥലത്തെ മലമൂത്രവിസര്‍ജനവും പിഴ ഈടാക്കാവുന്ന കുറ്റകൃത്യമായത്.

പൊതുസ്ഥലത്ത് ക്യൂ തെറ്റിച്ചാലും 500 രൂപ പിഴയിടാക്കാം. പൊതുവായതോ സ്വകാര്യമായതോ ആയ ക്യൂ തെറ്റിച്ചാല്‍ പിഴയിടാം. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് പിഴ ഈടാക്കാം. പൊലീസിന്റെ സേവനം തടസ്സപ്പെടുത്തിയാലും പിഴ ചുമത്താമെന്നും ഭേദഗതി ചെയ്തിട്ടുണ്ട്. അച്ചടക്കലംഘനത്തിനും 5000 രൂപയാണ് പിഴ.

Related Stories

No stories found.
logo
The Cue
www.thecue.in