‘അവര്‍ അടുത്ത റൊട്ടി വേവിക്കാനുള്ള എണ്ണയ്ക്കായി നെട്ടോട്ടത്തിലാണ്, ഈ ലോക്ക്ഡൗണ്‍ നോട്ടുനിരോധനത്തേക്കാള്‍ വലിയ അബദ്ധം ’: കമല്‍ ഹാസന്‍ 

‘അവര്‍ അടുത്ത റൊട്ടി വേവിക്കാനുള്ള എണ്ണയ്ക്കായി നെട്ടോട്ടത്തിലാണ്, ഈ ലോക്ക്ഡൗണ്‍ നോട്ടുനിരോധനത്തേക്കാള്‍ വലിയ അബദ്ധം ’: കമല്‍ ഹാസന്‍ 

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നോട്ട് നിരോധനത്തേക്കാള്‍ വലിയ അബദ്ധമാണെന്ന് കമല്‍ ഹാസന്‍. മോദിയ്ക്കുള്ള തുറന്ന കത്തിലാണ് മക്കള്‍ നീതി മയ്യം അദ്ധ്യക്ഷന്‍ കൂടിയായ നടന്‍ നിലപാട് വ്യക്തമാക്കിയത്. 4 മാസമുണ്ടായിട്ടും നാല് മണിക്കൂറിന്റെ ഇടവേളയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചുള്ള മോശം ആസൂത്രണം ജനങ്ങളുടെ ജീവനും ജീവിതോപാധിയും ഒരുപോലെ നഷ്ടമാകാനാണ് കാരണമായിരിക്കുന്നത്. നിങ്ങള്‍ പ്രബലരായ മനുഷ്യരെക്കൊണ്ട് വെളിച്ചത്തിന്റെ കാഴ്ചയൊരുക്കാന്‍ ആവശ്യപ്പെടുമ്പോള്‍, മറുഭാഗത്ത് കടുത്ത ദുരിതത്തിന്റെ കാഴ്ചയാണ് പാവപ്പെട്ടവരുടേത്. നിങ്ങള്‍ക്ക് വേണ്ടിയുള്ളവര്‍ അവരുടെ ബാല്‍ക്കണികളില്‍ എണ്ണവിളക്കുകള്‍ തെളിയിക്കുമ്പോള്‍ ദരിദ്രര്‍ അവരുടെ അടുത്ത റൊട്ടി വേവിക്കാനുള്ള എണ്ണയ്ക്കായുള്ള നെട്ടോട്ടത്തിലാണെന്ന് ഓര്‍ക്കണമെന്നും കമല്‍ഹാസന്‍ പറയുന്നു.

 ‘അവര്‍ അടുത്ത റൊട്ടി വേവിക്കാനുള്ള എണ്ണയ്ക്കായി നെട്ടോട്ടത്തിലാണ്, ഈ ലോക്ക്ഡൗണ്‍ നോട്ടുനിരോധനത്തേക്കാള്‍ വലിയ അബദ്ധം ’: കമല്‍ ഹാസന്‍ 
രാജ്യം സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും വലിയ അടിയന്തരാവസ്ഥയിലെന്ന് രഘുറാം രാജന്‍

കമല്‍ ഹാസന്റെ കത്തിന്റെ ഉള്ളടക്കം

നോട്ടുനിരോധനത്തില്‍ താങ്കള്‍ക്കുണ്ടായ അതേ അബദ്ധം വലിയ അളവില്‍ ആവര്‍ത്തിക്കപ്പെടുന്നതാണ് എന്നെ ഭയപ്പെടുത്തുന്നത്. നോട്ടസാധുവാക്കല്‍ പാവങ്ങളുടെ സമ്പാദ്യവും ജീവിതോപാധിയുമാണ് നഷ്ടപ്പെടുത്തിയതെങ്കില്‍ മോശമായി ആസൂത്രണം ചെയ്യപ്പെട്ട ലോക്ക് ഡൗണ്‍ ജീവനും ജീവിതമാര്‍ഗവുമാണ് ഇല്ലാതാക്കുന്നത്. ഒരുഭാഗത്ത് നിങ്ങള്‍ പ്രബലരായ മനുഷ്യരെക്കൊണ്ട് വെളിച്ചത്തിന്റെ കാഴ്ചയൊരുക്കാന്‍ ആവശ്യപ്പെടുമ്പോള്‍, മറുഭാഗത്ത് പാവപ്പെട്ടവന്‍ കടുത്ത ദുരിതത്തിലാണെന്ന കാഴ്ചയുണ്ട്. നിങ്ങള്‍ക്ക് വേണ്ടിയുള്ളവര്‍ അവരുടെ ബാല്‍ക്കണികളില്‍ എണ്ണവിളക്കുകള്‍ തെളിയിക്കുമ്പോള്‍ പാവപ്പെട്ടവവര്‍ അടുത്ത റൊട്ടി വേവിക്കാനുള്ള എണ്ണയ്ക്കായുള്ള നെട്ടോട്ടത്തിലാണ്. പ്രതിസന്ധി ഘട്ടത്തില്‍ അനിവാര്യമായതുപോലെ രാജ്യത്തെ ജനങ്ങളെ ശാന്തരാക്കാന്‍ നിങ്ങള്‍ കഴിഞ്ഞ രണ്ട് അഭിസംബോധനകളിലൂടെയും ശ്രമിച്ചു. എന്നാല്‍ അതിനേക്കാള്‍ പ്രധാന്യത്തോടെയും അടിയന്തര പ്രാധാന്യത്തോടെയും പരിഗണിക്കേണ്ട ചില കാര്യങ്ങളുമായിരുന്നു.ആഘോഷിക്കാന്‍ ബാല്‍ക്കണി ഉള്ളവനെ മാത്രം അഭിസംബോധന ചെയ്യുന്നതായിരുന്നു താങ്കളുടെ സൈക്കോതെറാപ്പി വിദ്യകള്‍. എന്നാല്‍ തലയ്ക്കുകളില്‍ ഒരു മേല്‍ക്കൂര പോലും ഇല്ലാത്തവന്റെ അവസ്ഥയോ ?

 ‘അവര്‍ അടുത്ത റൊട്ടി വേവിക്കാനുള്ള എണ്ണയ്ക്കായി നെട്ടോട്ടത്തിലാണ്, ഈ ലോക്ക്ഡൗണ്‍ നോട്ടുനിരോധനത്തേക്കാള്‍ വലിയ അബദ്ധം ’: കമല്‍ ഹാസന്‍ 
ധൂര്‍ത്തില്ലാതെ സുതാര്യമായി ധനവിനിയോഗം നടത്തേണ്ട സന്ദര്‍ഭമെന്ന് വി എസ് അച്യുതാനന്ദന്‍

പാവപ്പെട്ടവര്‍ ഒരിക്കലും മുന്‍പേജ് വാര്‍ത്തകളിലേക്കെത്താറില്ല. പക്ഷേ ആഭ്യന്തര വളര്‍ച്ചയിലും രാഷ്ട്രനിര്‍മ്മാണത്തിലും അവന്റെ പങ്ക് അവഗണിക്കാനാകില്ല. അടിത്തട്ടിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ മുകള്‍ത്തട്ടുകാരന്റെ കുതിപ്പിന് തടയിട്ടിട്ടുണ്ടെന്നത് ചരിത്രം തെളിയിച്ചിട്ടുണ്ട്. ശാസ്ത്രം പോലും അത് ശരിവെയ്ക്കും. ദശലക്ഷക്കണക്കിന് ദിവസക്കൂലിക്കാര്‍, വീട്ടുജോലിക്കാര്‍, ഓട്ടോ റിക്ഷ- ടാക്‌സി തൊഴിലാളികള്‍, ഉന്തുവണ്ടിക്കാര്‍, നിസ്സഹായരായ അതിഥി തൊഴിലാളികള്‍ തുടങ്ങിയവര്‍ ദുരിതകാലത്ത് വെളിച്ചം തേടുകയാണ്. എന്നാല്‍ അപ്പോഴും സുരക്ഷിതമാക്കപ്പെടുന്നത് നേരത്തേ നന്നായി ജീവിതം നിര്‍മ്മിക്കപ്പെട്ട മധ്യവര്‍ഗക്കാര്‍ മാത്രമാണ്. മധ്യവര്‍ഗത്തേയോ മറ്റേതെങ്കിലും വിഭാഗങ്ങങ്ങളെയോ ഒഴിവാക്കാന്‍ പറയുകയാണെന്ന് തെറ്റിദ്ധരിക്കരുത്. ഒരാളും പട്ടിണിയിലാകരുതെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പാവപ്പെട്ടവരുടെ ദാരിദ്ര്യത്തിനും ഇല്ലായ്മയ്ക്കും തളര്‍ച്ചയ്ക്കും ആക്കം കൂട്ടാനുള്ള സാഹചര്യമാണ് ഇപ്പോഴത്തെ ലോക്ക് ഡൗണ്‍ ഒരുക്കിയിരിക്കുന്നത്. കൊവിഡ് 19 അപ്രത്യക്ഷമായാലും, മേല്‍പ്പറഞ്ഞതിന്റെ പ്രത്യാഘാതം ഏറെക്കാലം നിലനില്‍ക്കും. ഡിസംബര്‍ 8 നാണ് ആദ്യത്തെ കൊറോണ കേസ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. രോഗവ്യാപനത്തിന്റെ തീവ്രത മനസ്സിലാക്കാന്‍ ലോകം ഏറെ നാള്‍ എടുത്തെങ്കിലും വലിയ ആളവില്‍ അത് വിപത്തുണ്ടാക്കുമെന്ന് ഫെബ്രുവരി ആദ്യത്തോടെ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്.

 ‘അവര്‍ അടുത്ത റൊട്ടി വേവിക്കാനുള്ള എണ്ണയ്ക്കായി നെട്ടോട്ടത്തിലാണ്, ഈ ലോക്ക്ഡൗണ്‍ നോട്ടുനിരോധനത്തേക്കാള്‍ വലിയ അബദ്ധം ’: കമല്‍ ഹാസന്‍ 
30,000 കോടിയ്ക്ക് സ്റ്റാച്യു ഓഫ് യൂണിറ്റി വില്‍പ്പനയ്‌ക്കെന്ന ഒഎല്‍എക്‌സ് പരസ്യം : കേസെടുത്ത് പൊലീസ് 

ജനുവരി 30 നാണ് രാജ്യത്ത് ആദ്യത്തെ കൊവിഡ് 19 കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറ്റലിയില്‍ എന്താണ് സംഭവിച്ചതെന്ന് നമുക്കറിയാം. എന്നാല്‍ ഇതില്‍ നിന്നൊന്നും നാം പാഠംപഠിച്ചില്ല. നാല് മണിക്കൂറിന്റെ ഇടവേളയിലാണ് രാജ്യം മുഴുവന്‍ താങ്കള്‍ അടച്ചുപൂട്ടിയത്. നാല് മാസത്തെ സമയം ഉണ്ടായിരുന്നയിടത്താണ് ഇത് സംഭവിച്ചത്. നിങ്ങളുടെ വീക്ഷണം തെറ്റിപ്പോയെന്ന് ഖേദത്തോടെ പറയട്ടെ. ഇത്രയും വലിയ ദുരന്തത്തില്‍, ലോക്ക് ഡൗണ്‍ മോശമായി ആസൂത്രണം ചെയ്തതിന് സാധാരണക്കാരെ കുറ്റപ്പെടുത്താനാകില്ല. പക്ഷേ നിങ്ങളെ കുറ്റപ്പെടുത്താം. അതിന് സാഹചര്യവുമുണ്ട്. സാധാരണ നിലയില്‍ സുരക്ഷിതമായി ജീവിതം നയിക്കാനാണ് ജനം സര്‍ക്കാരിനെ തെരഞ്ഞെടുത്ത് ശമ്പളം നല്‍കുന്നത്. രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തി അഭിപ്രായപ്പെടുന്നവരെയും വിമര്‍ശനമുന്നയിക്കുന്നവരെയും നിങ്ങളുടെ സര്‍ക്കാരും നിങ്ങള്‍ നിയമിച്ചവരും അനുകൂലികളും രാജ്യദ്രോഹികളായി മുദ്രകുത്തുകയാണ്. ഈ സമയത്ത് എന്നെ ദേശദ്രോഹിയെന്ന് വിളിക്കാന്‍ ഞാന്‍ വെല്ലുവിളിക്കുന്നു. എല്ലാ അതിരുകളും മായ്ച്ച് എല്ലാ മനുഷ്യരെയും ഒപ്പം കൂട്ടാനുള്ള ശക്തമായ ആഹ്വാനമാണ് നിങ്ങള്‍ നടത്തേണ്ടത്. നാം ഇതും മറികടക്കും, എന്നാല്‍ എല്ലാവരെയും ഒന്നിപ്പിച്ചാകണം അത്. അല്ലാതെ ജനതയെ വിഭജിക്കാനുള്ള കാരണമാകരുത്. ഞങ്ങള്‍ ദേഷ്യത്തിലാണ്, എന്നാല്‍ ഇപ്പോഴും നിങ്ങളുടെ പക്ഷത്താണ്.

Related Stories

No stories found.
logo
The Cue
www.thecue.in