‘ഒന്നടങ്കം വിമര്‍ശിക്കാനോ അപമാനിക്കാനോ ശ്രമിച്ചിട്ടില്ല’ ; തെറ്റിദ്ധാരണയില്‍ ഖേദമെന്ന് യു പ്രതിഭ എംഎല്‍എ 

‘ഒന്നടങ്കം വിമര്‍ശിക്കാനോ അപമാനിക്കാനോ ശ്രമിച്ചിട്ടില്ല’ ; തെറ്റിദ്ധാരണയില്‍ ഖേദമെന്ന് യു പ്രതിഭ എംഎല്‍എ 

മാധ്യമ പ്രവര്‍ത്തകരെ ഒന്നടങ്കം വിമര്‍ശിക്കാനോ അപമാനിക്കാനോ ശ്രമിച്ചിട്ടില്ലെന്ന് യു പ്രതിഭ എംഎല്‍എ. എന്നാല്‍ അത്തരമൊരു തെറ്റിദ്ധാരണയുണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തെരുവില്‍ ശരീരം വിറ്റ് ജീവിക്കുന്ന സ്ത്രീകളുടെ കാല്‍ കഴുകി വെള്ളം കുടിക്കൂവെന്ന അധിക്ഷേപ പരാമര്‍ശത്തിലാണ് വിശദീകരണം.

‘ഒന്നടങ്കം വിമര്‍ശിക്കാനോ അപമാനിക്കാനോ ശ്രമിച്ചിട്ടില്ല’ ; തെറ്റിദ്ധാരണയില്‍ ഖേദമെന്ന് യു പ്രതിഭ എംഎല്‍എ 
‘തെരുവില്‍ ശരീരം വിറ്റ് ജീവിക്കുന്ന സ്ത്രീകളുടെ കാല്‍ കഴുകി വെള്ളം കുടിക്കൂ’ ; അധിക്ഷേപ പരാമര്‍ശവുമായി യു പ്രതിഭ എംഎല്‍എ 

വേട്ടക്കാരില്‍ നിന്നും രക്ഷപ്പെടാന്‍ ഉള്ള ശ്രമത്തില്‍ ഞാന്‍ ചിലത് തുറന്നു പറഞ്ഞു. അത് എല്ലാ മാധ്യമപ്രവര്‍ത്തകരെയും ഉദ്ദേശിച്ചല്ല .ഞാന്‍ ആദരിക്കുന്ന നിരവധി മാധ്യമ പ്രവര്‍ത്തകര്‍ ഈ സമൂഹത്തിലുണ്ട്. മാധ്യമ പ്രവര്‍ത്തനം അന്തസ്സുള്ള സാമൂഹ്യപ്രവര്‍ത്തനം തന്നെയാണെന്ന് ഞാന്‍ കരുതുന്നു..എന്നാല്‍ സമൂഹത്തില്‍ മൊത്തത്തില്‍ സംഭവിച്ച മൂല്യശോഷണം മാധ്യമ പ്രവര്‍ത്തന മേഖലയിലും ഉണ്ടായി.അവരെ സംബന്ധിച്ച് (അതായത് മൂല്യശോഷണം സംഭവിച്ച മാധ്യമപ്രവര്‍ത്തകരെ സംബന്ധിച്ച് മാത്രം) വാര്‍ത്ത ഓര്‍ഗനൈസ്ഡ് ഗോസിപ്പ് ആണ് .ഇത്തരക്കാരോട് ആണ് ഞാന്‍ പ്രതികരിച്ചത് .മാധ്യമപ്രവര്‍ത്തകരെ ഒന്നടങ്കം വിമര്‍ശിക്കാനോ അപമാനിക്കാനോ ഞാന്‍ ശ്രമിച്ചിട്ടില്ല എന്നാല്‍ അത്തരം ഒരു തെറ്റിദ്ധാരണ ഉണ്ടായതില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു. - എംഎല്‍എ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിക്കുന്നു.

‘ഒന്നടങ്കം വിമര്‍ശിക്കാനോ അപമാനിക്കാനോ ശ്രമിച്ചിട്ടില്ല’ ; തെറ്റിദ്ധാരണയില്‍ ഖേദമെന്ന് യു പ്രതിഭ എംഎല്‍എ 
പൊതുപ്രവര്‍ത്തകയ്ക്ക് ചേരാത്തത്, പ്രതിഭയെ തള്ളി സിപിഐഎം ജില്ലാ സെക്രട്ടറി

നേരത്തെ പ്രതിഭയുടെ പരാമര്‍ശം തള്ളി സിപിഎം ജില്ലാ നേതൃത്വം രംഗത്തെത്തിയിരുന്നു. പ്രതിഭയുടെ വിവാദപരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ എംഎല്‍എയും മണ്ഡലത്തിലെ പ്രാദേശിക ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു.പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എംഎല്‍എ സജീവമല്ലെന്ന് ചൂണ്ടിക്കാട്ടി ചില പ്രാദേശിക നേതാക്കള്‍ രംഗത്തെത്തി. ഇത് വാര്‍ത്തയായതോടെയാണ് എംഎല്‍എ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ തിരിഞ്ഞത്. ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതിനേക്കാള്‍ നല്ലത് തെരുവില്‍ ശരീരം വിറ്റ് ജീവിക്കുന്നതാണ്. ആണായാലും പെണ്ണായാലും. തെരുവില്‍ ശരീരം വിറ്റ് ജീവിക്കുന്ന പാവപ്പെട്ട സ്ത്രീകള്‍ക്ക് ഇതിനേക്കാള്‍ അന്തസ്സുണ്ട്. അവരുടെ കാല്‍കഴുകി വെള്ളം കുടിക്കുന്നതാണ് നല്ലതെന്നും പ്രതിഭ ഫെയ്‌സ്ബുക്ക് വീഡിയോയില്‍ പലകുറി ആവര്‍ത്തിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in