‘ഞായറാഴ്ച രാത്രി ഒന്‍പതിന് എല്ലാം ഓഫാക്കേണ്ട’; പൊട്ടിത്തെറി സാധ്യതയിലും വിശദീകരണവുമായി കേന്ദ്രം 

‘ഞായറാഴ്ച രാത്രി ഒന്‍പതിന് എല്ലാം ഓഫാക്കേണ്ട’; പൊട്ടിത്തെറി സാധ്യതയിലും വിശദീകരണവുമായി കേന്ദ്രം 

ഞായറാഴ്ച രാത്രി ഒന്‍പത് മണിമുതല്‍ ഒന്‍പത് മിനിട്ട് വൈദ്യുത ലൈറ്റുകള്‍ അണച്ച് ചെറുവെളിച്ചം തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തില്‍ വിശദീകരണവുമായി കേന്ദ്ര ഊര്‍ജ മന്ത്രാലയം. സ്ട്രീറ്റ് ലൈറ്റുകളോ ഗൃഹോപകരണങ്ങളോ ഓഫാക്കേണ്ടതില്ലെന്നാണ് അറിയിപ്പ്.

വിശദീകരണക്കുറിപ്പിലെ പരാമര്‍ശങ്ങള്‍

ഏപ്രില്‍ 5 ന് രാത്രി ഒന്‍പത് മണി മുതല്‍ ഒന്‍പത് മിനിട്ട് വീട്ടിലെ വൈദ്യുത ലൈറ്റുകള്‍ അണയ്ക്കാനാണ് പ്രധാനമന്ത്രി നിര്‍ദേശിച്ചത്. സ്ട്രീറ്റ് ലൈറ്റുകളോ ടിവി, ഫാന്‍, കംപ്യൂട്ടര്‍, റഫ്രിജറേറ്റര്‍, എസി, തുടങ്ങിയ ഗൃഹോപകരണങ്ങളോ ഓഫ് ആക്കേണ്ടതില്ല. , ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് സ്ട്രീറ്റ് ലൈറ്റുകള്‍ പ്രകാശിപ്പിക്കണം. അവശ്യ സര്‍വീസ് കേന്ദ്രങ്ങളില്‍ വെളിച്ചം കെടുത്തേണ്ടതില്ല. പൊതു സംവിധാനങ്ങള്‍, മുനിസിപ്പല്‍ സേവനകേന്ദ്രങ്ങള്‍, ഓഫീസുകള്‍, പൊലീസ് സ്റ്റേഷനുകള്‍, നിര്‍മ്മാണ കമ്പനികള്‍ തുടങ്ങി, ലോക്ക് ഡൗണിലും പ്രവര്‍ത്തിക്കുന്ന അവശ്യ സ്ഥാപനങ്ങളില്‍ വെളിച്ചം അണയ്‌ക്കേണ്ടതില്ല.

 ‘ഞായറാഴ്ച രാത്രി ഒന്‍പതിന് എല്ലാം ഓഫാക്കേണ്ട’; പൊട്ടിത്തെറി സാധ്യതയിലും വിശദീകരണവുമായി കേന്ദ്രം 
‘5% പേര്‍ ചെയ്യുന്നത് 95% പ്രവര്‍ത്തിക്കും’; മോദിയുടെ വെളിച്ചം തെളിയിക്കല്‍ ആഹ്വാനത്തില്‍ അശാസ്ത്രീയ വാദവുമായി പത്മശ്രീ ഡോക്ടര്‍ 

വൈദ്യുതി ഉപയോഗം പൊടുന്നനെ കുറയുമ്പോള്‍ വോള്‍ട്ടേജ് അസ്ഥിരതയ്ക്ക് ഇടയായി, പ്രസരണ സംവിധാനങ്ങളില്‍ പൊട്ടിത്തെറിയോ വൈദ്യുതോപകരണങ്ങളില്‍ കേടുപാടുകളോ ഉണ്ടാക്കിയേക്കാമെന്ന വിമര്‍ശനങ്ങളിലും മന്ത്രാലയം വിശദീകരണം നല്‍കുന്നു. ഈ പ്രത്യേക സമയത്ത് അതിനനുസൃതമായി വൈദ്യുത ക്രമീകരണം ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തും. അതിനായി പ്രത്യേക പ്രോട്ടോകോള്‍ യാഥാര്‍ത്ഥ്യമാക്കുമെന്നുമാണ് അറിയിപ്പ്. ഞായറാഴ്ച രാത്രിയില്‍ ലൈറ്റുകള്‍ മുഴുവന്‍ ഓഫ് ചെയ്യുന്നത് വൈദ്യുത പ്രസരണ സംവിധാനങ്ങളില്‍ പൊട്ടിത്തെറികള്‍ക്ക് ഇടയാക്കിയേക്കാമെന്ന് ഡോ. ശശി തരൂര്‍ എംപി, മഹാരാഷ്ട്ര ഊര്‍ജ മന്ത്രി നിതിന്‍ റാവത്ത് തുടങ്ങിയവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in