നിരോധനാജ്ഞ ലംഘിച്ച് കുര്‍ബാന ; വയനാട്ടില്‍ വൈദികനും കന്യാസ്ത്രീകളുമടക്കം അറസ്റ്റില്‍ 

നിരോധനാജ്ഞ ലംഘിച്ച് കുര്‍ബാന ; വയനാട്ടില്‍ വൈദികനും കന്യാസ്ത്രീകളുമടക്കം അറസ്റ്റില്‍ 

കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് വയനാട് മാനന്തവാടിയില്‍ വൈദികനും കന്യാസ്ത്രീകളുമടക്കം അറസ്റ്റില്‍. ചെറ്റപ്പാലം മിഷണറീസ് ഓഫ് ഫെയ്ത്ത് മൈനര്‍ സെമിനാരിയില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രാര്‍ത്ഥന നടത്തിയതിന് പത്ത് പേരാണ് പിടിയിലായത്. വികാരി ഫാദര്‍ ടോം ജോസഫ്, അസിസ്റ്റന്റ് വികാരി ഫാദര്‍ പ്രിന്‍സ്, ബ്രദര്‍ സന്തോഷ്, സിസ്റ്റര്‍മാരായ സന്തോഷ, നിത്യ, മേരി ജോണ്‍, സെമിനാരി വിദ്യാര്‍ത്ഥികളായ ആഞ്ജല,സുബിന്‍, മിഥുന്‍ എന്നിവരാണ് അറസ്റ്റിലായത്. തുടര്‍ന്ന് ഇവരെ ജാമ്യത്തില്‍ വിട്ടു.

നിരോധനാജ്ഞ ലംഘിച്ച് കുര്‍ബാന ; വയനാട്ടില്‍ വൈദികനും കന്യാസ്ത്രീകളുമടക്കം അറസ്റ്റില്‍ 
‘50 ലേറെ പേരെ പങ്കെടുപ്പിച്ച് വിവാഹം നടത്തി,ക്വാറന്റൈനും ലംഘിച്ചു’ ; വനിത ലീഗ് നേതാവ് നൂര്‍ബിന റഷീദിനും മകനുമെതിരെ കേസ് 

ലോക്ക് ഡൗണ്‍ ലംഘിച്ച് രോഗവ്യാപനത്തിന് കാരണമാകുന്ന തരത്തില്‍ സംഘമായി പ്രാര്‍ത്ഥന നടത്തിയതിനാണ് നടപടി. ഞായറാഴ്ച രാവിലെ 8 മണിയോടെയാണ് കുര്‍ബാന നടന്നത്. സംഭവം അറിഞ്ഞെത്തിയ മാനന്തവാടി സിഐയും സംഘവും ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ പുതുതായി അവതരിപ്പിച്ച എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് 2020 പ്രകാരമാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതെന്ന് മാനന്തവാടി പൊലീസ് അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in