ലോക്ക് ഡൗണ്‍ : ഗര്‍ഭ നിരോധന ഉറകള്‍ക്ക് ക്ഷാമം നേരിട്ടേക്കുമെന്ന് റിപ്പോര്‍ട്ട് 

ലോക്ക് ഡൗണ്‍ : ഗര്‍ഭ നിരോധന ഉറകള്‍ക്ക് ക്ഷാമം നേരിട്ടേക്കുമെന്ന് റിപ്പോര്‍ട്ട് 

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രമുഖ ഉത്പാദന കമ്പനികളെല്ലാം അനിശ്ചിതമായി അടച്ചതോടെ ഗര്‍ഭനിരോധന ഉറകള്‍ക്ക് ആഗോള തലത്തില്‍ ക്ഷാമം നേരിട്ടേക്കാമെന്ന് റിപ്പോര്‍ട്ട്. ലോകത്ത് 5 കോണ്ടം വിറ്റഴിക്കപ്പെടുന്നതില്‍ ഒന്ന്, മലേഷ്യ ആസ്ഥാനമായ പ്രമുഖ ബ്രാന്‍ഡായ കാരക്‌സ് ബിഎച്ച്ഡിയുടേതാണെന്നാണ് കണക്ക്. പ്രസ്തുത കമ്പനി കഴിഞ്ഞ 10 ദിവസമായി ഒറ്റയെണ്ണം പോലും നിര്‍മ്മിച്ചിട്ടില്ല. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതോടെ ഉത്പാദന കേന്ദ്രങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 10 ദിവസം കൊണ്ട് നൂറ് മില്യണ്‍ കോണ്ടം കമ്പനിക്ക് നിര്‍മ്മിക്കാന്‍ സാധിക്കും. ഡ്യൂറക്‌സ് ഫോലുള്ള കമ്പനികള്‍ ഈ ഉറകള്‍ ആഗോള വിപണിയിലെത്തിക്കുന്നതുമാണ് രീതി. പക്ഷേ കൊവിഡ് 19 വ്യാപനം ഈ വ്യവസായത്തെയും സ്തംഭനാവസ്ഥയിലാക്കിയിരിക്കുകയാണ്.

ലോക്ക് ഡൗണ്‍ : ഗര്‍ഭ നിരോധന ഉറകള്‍ക്ക് ക്ഷാമം നേരിട്ടേക്കുമെന്ന് റിപ്പോര്‍ട്ട് 
സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി കൊവിഡ് 19 : സമൂഹ വ്യാപനമുണ്ടോയെന്നറിയാന്‍ റാപ്പിഡ് ടെസ്റ്റിന് സര്‍ക്കാര്‍ 

ഇത് ആഗോള വിപണിയില്‍ കോണ്ടം ക്ഷാമത്തിനാണ് വഴിവെയ്ക്കുകയെന്ന് കാരക്‌സിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഗോഹ് മ്യാഹ് ക്യാറ്റ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ലഭ്യതക്കുറവ് മാസങ്ങള്‍ നീണ്ടുനില്‍ക്കാമെന്നും അദ്ദേഹം പറയുന്നു. തായ്‌ലാന്‍ഡ്, ഇന്ത്യ തുടങ്ങിയവയാണ് കോണ്ടം ഉത്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റ് രാജ്യങ്ങള്‍. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഇവിടങ്ങളിലെയും ഉത്പാദനം സ്തംഭിപ്പിച്ചിരിക്കുകയാണ്. എച്ച്‌ഐവി ബാധ തടയാന്‍ പ്രത്യേകിച്ച് ആഫ്രിക്കയില്‍ കോണ്ടം ലഭ്യതയുടെ അനിവാര്യത വളരെയേറെയാണെന്നതും ഗോഹ് ഓര്‍മ്മിക്കുന്നു. ലഭ്യതക്കുറവ് ഇവിടെ ദോഷകരമായി ബാധിച്ചേക്കാമെന്നാണ് ഇദ്ദേഹത്തിന്റെ വിലയിരുത്തല്‍.

ലോക്ക് ഡൗണ്‍ : ഗര്‍ഭ നിരോധന ഉറകള്‍ക്ക് ക്ഷാമം നേരിട്ടേക്കുമെന്ന് റിപ്പോര്‍ട്ട് 
ലോക്ക് ഡൗണ്‍ കാലയളവില്‍ ഗാര്‍ഹിക പീഡനത്തില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട് 

അതേസമയം ലോക്ക് ഡൗണ്‍ ഗര്‍ഭനിരോധന ഉറകള്‍ക്ക് വന്‍ ഡിമാന്‍ഡുള്ള കാലയളവാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അനുകൂല സാഹചര്യമല്ലെന്ന നിലയില്‍ ഇപ്പോള്‍ ഗര്‍ഭധാരണം വേണ്ടെന്ന രീതിയിലാണ് ആളുകള്‍ ചിന്തിക്കുക. ഈ സാഹചര്യത്തില്‍ കോണ്ടത്തിന് ആവശ്യകത കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ചൈനയില്‍ ലോക്ക് ഡൗണ്‍ തീരുകയാണെങ്കിലും ഉത്പാദനത്തിലും വിതരണത്തിലും കാലവിളംബം ഉറപ്പാണെന്ന് പ്രമുഖ കമ്പനിയായ ഡികെടി ഇന്റര്‍നാഷണലിന്റെ സിഇഒ ക്രിസ് പേര്‍ഡി പറഞ്ഞു. ഉത്പാദനം ആരംഭിച്ചാലും ലോകമെങ്ങും കൊറോണ പടരുന്നതിനാല്‍ ആഗോളതലത്തില്‍ വിതരണം തടസപ്പെടുമെന്നും സ്‌പേര്‍ഡി വിശദീകരിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in