Around us

എല്ലാ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ റേഷന്‍ ; നിരീക്ഷണത്തിലുള്ളവര്‍ക്ക് കിറ്റുകള്‍ വീടുകളിലെത്തിക്കും 

രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ എല്ലാ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ റേഷന്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍. വെള്ള നീല കാര്‍ഡുള്ളവര്‍ക്ക് 15 കിലോ അരി നല്‍കും. ബിപിഎല്‍ മുന്‍ഗണനാ ലിസ്റ്റിലുള്ളവര്‍ക്ക് നേരത്തേയുള്ള 35 കിലോ അരി തുടരും. നിരീക്ഷണത്തിലുള്ളവര്‍ക്ക് ഭക്ഷ്യധാന്യങ്ങളുടെ കിറ്റ് വീടുകളില്‍ നേരിട്ടെത്തിക്കും. ബുധനാഴ്ച രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യങ്ങളില്‍ തീരുമാനമായത്.

Also Read: പത്തനംതിട്ടയില്‍ നിരീക്ഷണത്തിലുള്ളവരുടെ വീടിന് മുന്നില്‍ നോട്ടീസ്; സത്യവാങ്മൂലം എഴുതി വാങ്ങും

മാവേലി സ്റ്റോറുകള്‍, സപ്ലൈകോ വില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലൂടെയോ അല്ലെങ്കില്‍ തദ്ദേശ ഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ വഴിയോ നല്‍കാനാണ് ആലോചിക്കുന്നത്. റേഷന്‍ കടകള്‍, മാവേലി സ്‌റ്റോറുകള്‍ എന്നിവ വഴി വിതരണം ചെയ്താല്‍ ആള്‍ക്കൂട്ടം രൂപപ്പെടാന്‍ ഇടയുള്ളതിനാല്‍ ജനപ്രതിനിധികള്‍ വഴി നേരിട്ടെത്തിക്കാനാകും നീക്കമെന്ന് അറിയുന്നു.

Also Read: ബിവ്‌റേജ് ഔട്‌ലെറ്റുകള്‍ അടയ്ക്കും; ഇന്ന് മുതല്‍ തുറക്കില്ല

9 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയും രണ്ട് മണിമുതല്‍ വൈകീട്ട് 5 വരെയുമായി റേഷന്‍ കടകളുടെ സമയം ക്രമീകരിച്ചിട്ടുണ്ട്. ക്ഷേമപെന്‍ഷനുകള്‍ ഈ മാസം 27 മുതല്‍ വിതരണം ചെയ്യും. അതിന് അര്‍ഹതയില്ലാത്ത കുടുംബങ്ങള്‍ക്ക് 1000 രൂപ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ബെവ്‌കോ വില്‍പ്പനകേന്ദ്രങ്ങള്‍ അടച്ചുപൂട്ടാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം