Around us

സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് : സ്വകാര്യ വാഹനങ്ങളുമായി റോഡിലിറങ്ങുന്നവര്‍ എഴുതി നല്‍കേണ്ടത് 

സംസ്ഥാനം ലോക്ക് ഡൗണിലായ സാഹചര്യത്തില്‍ സ്വകാര്യ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവര്‍ പ്രത്യേക സത്യവാങ് മൂലം നല്‍കേണ്ടതുണ്ട്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് ഇക്കാര്യം അറിയിച്ചത്. ഇതാണ് വിശദീകരണ ഫോറത്തിന്റെ പകര്‍പ്പ്.

പേരും വിലാസവും വാഹനത്തിന്റെ വിശദാംശങ്ങളുമാണ് അതാത് കോളങ്ങളില്‍ രേഖപ്പെടുത്തേണ്ടത്. എവിടേക്കാണ് പോകുന്നതെന്നും യാത്രയുടെ ഉദ്ദേശമെന്തെന്നും എന്തുകൊണ്ട് അത് ഒഴിവാക്കാനാകാത്തതാണെന്നും പരാമര്‍ശിക്കണം. കൂടാതെ എപ്പോള്‍ യാത്ര പൂര്‍ത്തിയാക്കി തിരിച്ചെത്തുമെന്നതും രേഖപ്പെടുത്തണം. അടിയില്‍ ഒപ്പും മൊബൈല്‍ നമ്പറും ഉള്‍പ്പെടുത്തണം. പരിശോധകര്‍ ഈ രേഖ സ്വീകരിക്കുകയും പരിശോധിച്ച് യാത്രാനുമതി നല്‍കുകയുമാണ് ചെയ്യുക. പകര്‍പ്പ് എടുക്കാന്‍ സാധിക്കാത്തവര്‍ക്ക് വെള്ള പേപ്പറില്‍ എഴുതിയും നല്‍കാം.

Also Read: ലോക്ക് ഡൗണ്‍ കാലത്ത് എങ്ങനെ നമ്മുക്ക് കൊറോണ യുദ്ധത്തില്‍ പങ്കാളികളാകാം

എന്നാല്‍ നല്‍കിയ വിവരങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞാല്‍ ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനാണ് ഡിജിപിയുടെ നിര്‍ദേശം. അതേസമയം അവശ്യ സര്‍വീസില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പ്രത്യേക പാസാണ് അനുവദിച്ചിരിക്കുന്നത്. ഇത് അതാത് ജില്ലാ ഭരണകൂടങ്ങളാണ് വിതരണം ചെയ്യുന്നത്. മാധ്യമപ്രവര്‍ത്തകര്‍ അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് കരുതിയാല്‍ മതി. അവശ്യസാധനങ്ങള്‍ ലഭ്യമാക്കാനും അടിയന്തര സേവനങ്ങള്‍ക്കും വേണ്ടി മാത്രമേ ഓട്ടോയും ടാക്‌സിയും നിരത്തിലിറങ്ങാവൂവെന്നും ഡിജിപി അറിയിച്ചിട്ടുണ്ട്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം