നിരീക്ഷണത്തിലുള്ളയാള്‍ ആരോഗ്യ പ്രവര്‍ത്തകയെ വീടുകയറി ആക്രമിച്ചു ; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ് 

നിരീക്ഷണത്തിലുള്ളയാള്‍ ആരോഗ്യ പ്രവര്‍ത്തകയെ വീടുകയറി ആക്രമിച്ചു ; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ് 

തിരുവനന്തപുരം വെഞ്ഞാറമൂടില്‍ ആരോഗ്യപ്രവര്‍ത്തകയെ നിരീക്ഷണത്തിലുള്ളയാള്‍ വീടുകയറി ആക്രമിച്ചു. വാമനപുരം പഞ്ചായത്തിലെ ആശാ വര്‍ക്കര്‍ പൂവത്തൂര്‍ സരസ്വതി ഭവനില്‍ ലിസിയെയാണ് ആക്രമിച്ചത്. സംഭവത്തില്‍ പൂവത്തൂര്‍ എസ്ജി ഭവനില്‍ വിഷ്ണുവിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.രണ്ടാഴ്ചയായി കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇടതടവില്ലാതെ സേവനം നടത്തുന്ന ആരോഗ്യപ്രവര്‍ത്തകയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം.

നിരീക്ഷണത്തിലുള്ളയാള്‍ ആരോഗ്യ പ്രവര്‍ത്തകയെ വീടുകയറി ആക്രമിച്ചു ; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ് 
കാസര്‍ഗോഡ് അനാവശ്യമായി പുറത്തിറങ്ങിയാല്‍ അറസ്റ്റ്, 1500 പൊലീസുകാരെ വിന്യസിച്ചു

വീട്ടില്‍ അതിക്രമിച്ച് കയറിയ വിഷ്ണു അസഭ്യം വിളിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് ലിസി പൊലീസിനോട് പറഞ്ഞു. വിദേശത്തുനിന്ന് നാട്ടിലെത്തിയതിനാല്‍ വിഷ്ണുവിനോട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇയാള്‍ ഇത് പാലിക്കാതെ പുറത്ത് കറങ്ങി നടന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ലിസി ആരോഗ്യ വകുപ്പ് അധികൃതരെ വിവരമറിയിച്ചു. ഇത് അറിഞ്ഞെത്തിയ വിഷ്ണു വീട്ടില്‍ അതിക്രമിച്ച് കയറി താന്‍ ഗള്‍ഫില്‍ നിന്ന് വന്ന വിവരം അധികൃതരോട് പറഞ്ഞതെന്തിനെന്ന് ചോദിച്ച് മുടി ചുറ്റിപ്പിടിച്ച് മര്‍ദ്ദിക്കുകയായിരുന്നു.

നിരീക്ഷണത്തിലുള്ളയാള്‍ ആരോഗ്യ പ്രവര്‍ത്തകയെ വീടുകയറി ആക്രമിച്ചു ; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ് 
ലോക്ക് ഡൗണ്‍, പ്രവര്‍ത്തിക്കുന്നതും പ്രവര്‍ത്തനമില്ലാത്തതും

മുഖത്തും ചെവിക്കും തലയ്ക്കും അടിയേറ്റെന്നും ലിസി പറയുന്നു. പത്തുമിനിറ്റിലേറെ കയ്യേറ്റം നീണ്ടു. ശബ്ദം കേട്ട് മകള്‍ ഓടിയെത്തിയെങ്കിലും അക്രമം തുടര്‍ന്നു.ലിസിയുടെയും മകളുടെയും നിലവിളി കേട്ട് സമീപ വാസികള്‍ ഓടിയെത്തിയപ്പോള്‍ 27 കാരന്‍ രക്ഷപ്പെടുകയുമായിരുന്നു. ഇയാളെ പൊലീസ് തിരയുകയാണ്. പാസ്‌പോര്‍ട്ട് കണ്ടുകെട്ടുമെന്നാണ് അറിയുന്നത്. മാര്‍ച്ച് 9 നാണ് വിഷ്ണു നാട്ടിലെത്തിയത്. എന്നാല്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം പാലിക്കാന്‍ ഇയാള്‍ സന്നദ്ധനായിരുന്നില്ലെന്ന് അധികൃര്‍ പറയുന്നു. പുറത്ത് കറങ്ങുന്നത് ശീലമാക്കിയ സാഹചര്യത്തില്‍ നിരീക്ഷിക്കാന്‍ ലിസിയുള്‍പ്പെടെയുള്ള സംഘത്തിനെ ചുമതലയേല്‍പ്പിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in