‘വിചാരണ നടപടികള്‍ പ്രസിദ്ധീകരിക്കരുത്’; നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ആവശ്യം അംഗീകരിച്ച് കോടതി 

‘വിചാരണ നടപടികള്‍ പ്രസിദ്ധീകരിക്കരുത്’; നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ആവശ്യം അംഗീകരിച്ച് കോടതി 

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ആവശ്യം അംഗീകരിച്ച് കോടതി ഉത്തരവ്. കേസിലെ വിചാരണ നടപടികള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന ദിലീപിന്റെ ആവശ്യമാണ് കോടതി അംഗീകരിച്ചത്. അടച്ചിട്ട മുറിയില്‍ നടക്കുന്ന വിചാരണയുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. എറണാകുളം പ്രത്യേക സിബിഐ കോടതിയുടേതാണ് ഉത്തരവ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പ്രമുഖ സിനിമാ താരങ്ങളുള്‍പ്പടെ കേസിലെ സാക്ഷികളാണ്. പലരും ഇതിനകം തന്നെ കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ട്. ചില താരങ്ങള്‍ കൂറുമാറിയതടക്കമുള്ള വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

‘വിചാരണ നടപടികള്‍ പ്രസിദ്ധീകരിക്കരുത്’; നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ആവശ്യം അംഗീകരിച്ച് കോടതി 
സംസ്ഥാനത്തെ മുഴുവന്‍ ബാറുകളും പൂട്ടും ; കാസര്‍കോട് പൂര്‍ണ ലോക്ക് ഡൗണ്‍, 3 ജില്ലകളില്‍ കടുത്ത നിയന്ത്രണം 

അതേസമയം കേസിലെ സാക്ഷിവിസ്താരം ഏപ്രില്‍ ഏഴ് വരെ നിര്‍ത്തിവെച്ചു. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കോടതികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഏപ്രില്‍ ഏഴു വരെ നിശ്ചയിച്ചിരുന്ന സാക്ഷികളുടെ വിസ്താരം മാറ്റിവെയ്ക്കാനാണ് തീരുമാനം.

Related Stories

The Cue
www.thecue.in