'കൊറോണയ്‌ക്കെതിരെ ഇഞ്ചി, വെളുത്തുള്ളി ലായനി'; വ്യാജമരുന്ന് വിറ്റ ആള്‍ പിടിയില്‍

'കൊറോണയ്‌ക്കെതിരെ ഇഞ്ചി, വെളുത്തുള്ളി ലായനി'; വ്യാജമരുന്ന് വിറ്റ ആള്‍ പിടിയില്‍

കൊറോണ ചികിത്സിച്ച് മാറ്റാമെന്ന് അവകാശപ്പെട്ട് വ്യാജമരുന്ന് വിറ്റ ആള്‍ പിടിയില്‍. കാസര്‍കോട് ചാല സ്വദേശി ഹംസയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇഞ്ചി, വെളുത്തുള്ളി, കുറുവ ഇല, തേന്‍ എന്നിവ ചേര്‍ത്ത ലായനി കൊറോണ വൈറസിനെതിരെയുള്ള മരുന്നാണെന്നായിരുന്നു ഇയാള്‍ അവകാശപ്പെട്ടത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'കൊറോണയ്‌ക്കെതിരെ ഇഞ്ചി, വെളുത്തുള്ളി ലായനി'; വ്യാജമരുന്ന് വിറ്റ ആള്‍ പിടിയില്‍
ശ്രീറാം തിരിച്ചെത്തി; നിയമനം ആരോഗ്യവകുപ്പില്‍

മരുന്ന് വില്‍പ്പന നടത്തുന്നതിനിയാണ് ഹംസയെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മരുന്നിനെക്കുറിച്ചുള്ള വീഡിയോയും ഇയാള്‍ പുറത്തിറക്കിയിരുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വ്യാജ ചികിത്സ നടത്തുന്നവര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. മോഹനന്‍ വൈദ്യരെ കഴിഞ്ഞ ദിവസം ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ജേക്കബ് വടക്കുഞ്ചേരിക്കെതിരെയും കേസുണ്ട്. മന്ത്രിച്ച് ഊതിയ വെള്ളം നല്‍കിയ യുവതി കൊച്ചിയിലും പിടിയിലായിരുന്നു.

'കൊറോണയ്‌ക്കെതിരെ ഇഞ്ചി, വെളുത്തുള്ളി ലായനി'; വ്യാജമരുന്ന് വിറ്റ ആള്‍ പിടിയില്‍
രാജ്യത്ത് ട്രെയിന്‍ ഗതാഗതം നിര്‍ത്തി ; മാര്‍ച്ച് 31 വരെ ഓടില്ല 

കാസര്‍കോട് ജില്ലയില്‍ 14 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ ആറ് പേരുടെ ഫലമാണ് പുറത്ത് വന്നത്. ദുബൈയില്‍ നിന്നും വന്നവരാണ് ഇവരെല്ലാം. ഉപ്പള, കുഡ്‌ലു, പൂച്ചക്കാട്, മൊഗ്രാല്‍, കളനാട്, തളങ്കര എന്നിവിടങ്ങളിലുള്ളവരാണ് കൊവിഡ് സ്ഥിരീകരിച്ചവര്‍.

Related Stories

No stories found.
logo
The Cue
www.thecue.in