‘കയ്യില്‍ ഹോം ക്വാറന്റൈന്‍ഡ് മുദ്ര’; മഹാരാഷ്ട്രയ്ക്ക് പിന്നാലെ കടുത്ത നിയന്ത്രണവുമായി കര്‍ണാടകയും 

‘കയ്യില്‍ ഹോം ക്വാറന്റൈന്‍ഡ് മുദ്ര’; മഹാരാഷ്ട്രയ്ക്ക് പിന്നാലെ കടുത്ത നിയന്ത്രണവുമായി കര്‍ണാടകയും 

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ 'കയ്യില്‍ മുദ്ര കുത്തല്‍' നടപടിയുമായി കര്‍ണാടകയും. വിദേശ രാജ്യങ്ങളില്‍ നിന്നെത്തി നിരീക്ഷണത്തിലിരിക്കാന്‍ നിര്‍ദേശം ലഭിച്ചവരുടെ കയ്യില്‍ ഹോം ക്വാറന്റൈന്‍ഡ് മുദ്ര പതിപ്പിക്കുമെന്ന് കര്‍ണാടക ആരോഗ്യ വകുപ്പ് അറിയിച്ചു. നിലവിലുള്ള നിയന്ത്രണങ്ങള്‍ 31 വരെ നീട്ടിയിട്ടുണ്ട്. ഇതുവരെ 14 പേര്‍ക്കാണ് കര്‍ണാടകയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് നിലവിലുള്ള നിയന്ത്രണങ്ങള്‍ നീട്ടാനും പുതിയ നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചത്.

‘കയ്യില്‍ ഹോം ക്വാറന്റൈന്‍ഡ് മുദ്ര’; മഹാരാഷ്ട്രയ്ക്ക് പിന്നാലെ കടുത്ത നിയന്ത്രണവുമായി കര്‍ണാടകയും 
കൊവിഡ് 19: ഇറ്റലിയില്‍ 24 മണിക്കൂറില്‍ മരണം 475, വിറങ്ങലിച്ച് യൂറോപ്പ്  

വീട്ടില്‍ നിരീക്ഷണത്തിലിരിക്കാന്‍ ആവശ്യപ്പെട്ട ചിലര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് ശ്രദ്ധയില്‍പെട്ടെന്നും, അതുകൊണ്ടാണ് നിരീക്ഷണത്തിലാക്കുന്നവരുടെ കയ്യില്‍ മുദ്ര പതിപ്പിക്കാന്‍ തീരുമാനിച്ചതെന്നും ആരോഗ്യ കുടുംബക്ഷേമ വകുപ്പ് കമ്മീഷണര്‍ പങ്കജ് കുമാര്‍ പറഞ്ഞു. കര്‍ണാടകയിലെ എയര്‍പോര്‍ട്ടുകള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in