‘രജിത് കുമാറിന്റെ സ്വീകരണം ആസൂത്രിതം’ ; പൊലീസിന് നല്‍കിയ മൊഴി തെറ്റെന്നും എഫ്‌ഐആര്‍ 

‘രജിത് കുമാറിന്റെ സ്വീകരണം ആസൂത്രിതം’ ; പൊലീസിന് നല്‍കിയ മൊഴി തെറ്റെന്നും എഫ്‌ഐആര്‍ 

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ മറികടന്ന് രജിത് കുമാറിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വീകരണമൊരുക്കിയ സംഭവം ആസൂത്രിതമെന്ന് എഫ്‌ഐആര്‍. തന്നെ സ്വീകരിക്കാന്‍ ഇത്രയും ആളുകള്‍ എത്തുമെന്നതിനെ കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് രജിത് കുമാര്‍ നേരത്തെ പറഞ്ഞത്. എന്നാല്‍ ഈ വാദം തെറ്റാണെന്നും സ്വീകരണത്തെക്കുറിച്ച് രജിത്തിന് അറിയാമായിരുന്നുവെന്നും പൊലീസ് എഫ്‌ഐആറില്‍ പറയുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കേസിലെ പ്രതികളായ ഷിയാസ്, പരീക്കുട്ടി, ഇബാസ് റഹ്മാന്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരണത്തിന് നേതൃത്വം നല്‍കിയതെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്. എയര്‍പോര്‍ട്ടിന്റെ 500 മീറ്റര്‍ പരിസരത്ത് കൂട്ടം കൂടുന്നത് വിലക്കിയിട്ടുണ്ട്. ഇത് ലംഘിച്ച് നടത്തിയ സ്വീകരണത്തെതുടര്‍ന്ന് ഗതാഗത തടസമുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

‘രജിത് കുമാറിന്റെ സ്വീകരണം ആസൂത്രിതം’ ; പൊലീസിന് നല്‍കിയ മൊഴി തെറ്റെന്നും എഫ്‌ഐആര്‍ 
‘നിര്‍ണായക വിവരങ്ങളില്ല’; ശ്രീചിത്രയിലെ ഡോക്ടറുടെ റൂട്ട് മാപ്പിലും അട്ടിമറി 

എന്നാല്‍ ഇക്കാര്യങ്ങളെല്ലാം കഴിഞ്ഞദിവസത്തെ ചോദ്യം ചെയ്യലില്‍ രജിത്കുമാര്‍ നിഷേധിച്ചിരുന്നു. മൂന്നു മണിക്കൂറോളമാണ് ഇയാളെ പൊലീസ് ചോദ്യം ചെയ്തത്. കേസില്‍ ഒന്നാം പ്രതിയാണ് രജിത് കുമാര്‍. രജിത്തിനെ സ്വീകരിക്കാനെത്തിയ പതിമൂന്ന് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in