Around us

കൊറോണ വൈറസ് ബാധ : സ്വകാര്യ ആശുപത്രികളെല്ലാം ദേശസാല്‍ക്കരിച്ച് സ്‌പെയിന്‍ 

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ സ്വകാര്യ ആശുപത്രികളും ദേശസാല്‍ക്കരിച്ച് സ്‌പെയിന്‍. പെഡ്രോ സാഞ്ചേസ് ഭരണകൂടം തിങ്കളാഴ്ചയാണ് ചികിത്സാ രംഗത്തുള്ള സ്വകാര്യ സ്ഥാപനങ്ങളെയെല്ലാം സര്‍ക്കാരിന്റെ കുടക്കീഴിലാക്കി നിര്‍ണായക പ്രഖ്യാപനം നടത്തിയത്. ആരോഗ്യമന്ത്രി സാല്‍വഡോര്‍ ഇല്ല യാണ് സുപ്രധാന നടപടി പ്രഖ്യാപിച്ചതെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊവിഡ് 19 നെ നേരിടാന്‍ നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സേവനവും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Also Read: ദോശ, മുട്ട, ഫിഷ് ഫ്രൈ, ജ്യൂസ്...; കളമശേരി ഐസൊലേഷന്‍ വാര്‍ഡിലെ ആഹാരക്രമം ഇങ്ങനെ 

മെഡിക്കല്‍ ഉപകരണ വില്‍പ്പന കമ്പനികള്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയാണ്. കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്ഥ രാജ്യത്ത് തുടരുന്നു. സ്‌പെയിനില്‍ ഒന്‍പതിനായിരത്തിലേറെ പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മുന്നൂറിലേറെ പേര്‍ മരണത്തിന് കീഴടങ്ങി. അനുദിനം നിരവധി പേരില്‍ രോഗബാധ സ്ഥിരീകരിക്കുകയാണ്. ചൈനയും ഇറ്റലിയും ഇറാനും കഴിഞ്ഞാല്‍ കൊവിഡ് ഏറ്റവും കൂടുതല്‍ നാശം വിതച്ചത് സ്‌പെയിനിലാണ്.