Around us

കോവിഡ് 19: ഇന്ത്യയില്‍ മരണം മൂന്നായി 

മഹാരാഷ്ട്രയില്‍ കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കസ്തൂര്‍ബാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അറുപത്തിനാലുകാരനാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. ഈ മാസം ആദ്യമാണ് ഇയാള്‍ ദുബായില്‍ നിന്നെത്തിയത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച ആളാണ് മരിച്ചത്. ഇയാള്‍ക്ക് കടുത്ത രക്തസമ്മര്‍ദ്ദവും പ്രമേഹവുമുണ്ടായിരുന്നു. ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ അതുവരെ 40 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

Also Read: കോവിഡ് 19: വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങി, നിര്‍ണായകം 

നേരത്ത കര്‍ണാടകയിലും ഡല്‍ഹിയിലും കോവിഡ് ബാധിച്ച് ഓരോരുത്തര്‍ മരിച്ചിരുന്നു. രാജ്യത്താകെ ഇതുവരെ 125 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ലോകത്താകമാനം 1,75,500ഓളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം