രജിത് കുമാറിന് ആറ്റിങ്ങലില്‍ സ്വീകരണം അനുവദിക്കില്ല, പൊലീസിന് നിര്‍ദേശം നല്‍കിയെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍

രജിത് കുമാറിന് ആറ്റിങ്ങലില്‍ സ്വീകരണം അനുവദിക്കില്ല, പൊലീസിന് നിര്‍ദേശം നല്‍കിയെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍

കൊവിഡ് 19 മുന്നറിയിപ്പും കര്‍ശന നിയന്ത്രണങ്ങളും അവഗണിച്ച് ബിഗ് ബോസ്സ് മലയാളം സീസണ്‍ ടു റിയാലിറ്റി ഷോ മത്സരാര്‍ത്ഥി ഡോ.രജിത്കുമാറിന് ആറ്റിങ്ങലില്‍ സ്വീകരണം നല്‍കുമെന്ന് ആരാധകര്‍ നേരത്തെ പറഞ്ഞിരുന്നു. സംസ്ഥാനത്ത് കോവിഡ് 19-ന്റെ സാഹചര്യത്തില്‍ ഒരു കാരണവശാലും അത്തരത്തിലുള്ള ഒരു ആള്‍ക്കൂട്ടവും അനുവദിക്കാന്‍ പാടില്ലെന്ന് ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സ്വീകരണത്തിന് മുതിരുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി.

രജിത് കുമാറിന് ആറ്റിങ്ങലില്‍ സ്വീകരണം അനുവദിക്കില്ല, പൊലീസിന് നിര്‍ദേശം നല്‍കിയെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍
കൊറോണ ജാഗ്രത ലംഘിച്ച് രജിത് കുമാറിന് സ്വീകരണം, 75 പേര്‍ക്കെതിരെ കേസെടുത്തെന്ന് കലക്ടര്‍

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

മലയാളത്തിലെ ഒരു ടി.വി. ഷോയിലെ മത്സരാര്‍ഥിയുടെ ഫാന്‍സ് അസോസിയേഷന്‍ ഇന്ന് ആറ്റിങ്ങലില്‍ ഒരു സ്വീകരണ പരിപാടി സംഘടിപ്പിക്കുന്നുണ്ടെന്ന തരത്തിലുള്ള സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കാണാനിടയായി. സംസ്ഥാനത്ത് കോവിഡ് 19-ന്റെ സാഹചര്യത്തില്‍ ഒരു കാരണവശാലും അത്തരത്തിലുള്ള ഒരു ആള്‍ക്കൂട്ടവും അനുവദിക്കാന്‍ പാടില്ലെന്ന് ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിന് മുതിരുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മനുഷ്യര്‍ ഇന്ന് ഒരു അദൃശ്യനായ മഹാമാരിയെ നേരിടുകയാണ്. നമ്മള്‍ ഒരോത്തരുടെയും ജാഗ്രത കുറവ് കാരണം നമ്മുടെ സമൂഹം തന്നെ അതിന്റെ ഭവിഷത്ത് അനുഭവിക്കേണ്ടി വരുമെന്ന ഉത്തമ ബോധ്യം നമുക്ക് തന്നെ ഉണ്ടാകണം. ഭയമല്ല, ജാഗ്രതയാണ് വേണ്ടത്.

കൊവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം തുടരുമ്പോള്‍ ഡോ.രജിത്കുമാറിനെ സ്വീകരിക്കാനും ആഘോഷമൊരുക്കാനും കൊച്ചി എയര്‍പോര്‍ട്ടില്‍ തടിച്ചുകൂടിയവര്‍ക്കെതിരെ കേസെടുത്തിരുന്നു. എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസ് ആണ് പേരറിയാവുന്ന 4 പേര്‍ക്കും മറ്റ് 75 പേര്‍ക്കും എതിരെ കേസെടുത്തതായി അറിയിച്ചത്. കോവിഡ് 19 പശ്ചാത്തലത്തില്‍ ലോകം മുഴുവന്‍ ജാഗ്രതയില്‍ നില്‍കുമ്പോള്‍ ഒരു ഠഢ ഷോയിലെ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും ചേര്‍ന്ന് കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു ഇന്നലെ രാത്രി നടത്തിയ പ്രകടനങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതാണെന്ന് എസ് സുഹാസ്. സഹമല്‍സരാര്‍ത്ഥി രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതിന് ഡോ.രജിത്കുമാര്‍ ഏഷ്യാനെറ്റിലെ ബിഗ്ഗ് ബോസ് മലയാളം സീസണ്‍ ടു റിയാലിറ്റി ഷോയില്‍ നിന്ന് പുറത്തായിരുന്നു. ഇതിന് പിന്നാലെ സൈബര്‍ ആക്രമണവും അവതാരകന്‍ മോഹന്‍ലാലിനെതിരെ തെറിവിളിയും ഉണ്ടായി. രജിത് ആര്‍മി, ഡിആര്‍കെ ഫാന്‍സ് തുടങ്ങിയ വിവിധ പേരുകളില്‍ രൂപപ്പെട്ട ഗ്രൂപ്പുകളും പേജുകളുമാണ് രജിത് ആരാധകരെന്ന പേരില്‍ കൊച്ചി എയര്‍പോര്‍ട്ടില്‍ നിയമം ലംഘിച്ച ആഘോഷം നടത്തിയത്. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ ഡോ.രജിത്കുമാറിനെ സ്വീകരിക്കാനായി ഇവര്‍ നടത്തിയ ആഘോഷങ്ങളുടെയും ബഹളങ്ങളുടെയും വീഡിയോയും പുറത്തുവന്നിരുന്നു. രജിത് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്.

രജിത് കുമാറിന് ആറ്റിങ്ങലില്‍ സ്വീകരണം അനുവദിക്കില്ല, പൊലീസിന് നിര്‍ദേശം നല്‍കിയെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍
മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണവും തെറിവിളിയും, രജിത് കുമാര്‍ ബിഗ് ബോസ്സില്‍ നിന്ന് പുറത്തായതിന് ഭീഷണി

മനുഷ്യ ജീവനെക്കാളും വില താരാരാധനക്കു കല്പിക്കുന്ന സ്വഭാവം മലയാളിക്കില്ലെന്നും, ഇങ്ങനെ ചില ആളുകള്‍ നടത്തുന്ന കാര്യങ്ങള്‍ കേരള സമൂഹത്തിനു തന്നെ ലോകത്തിന്റെ മുന്‍പില്‍ അവമതിപ്പുണ്ടാക്കാന്‍ കാരണമാകുമെന്നും ജില്ലാ കലക്ടര്‍ എസ് സുഹാസ്. കനത്ത ആരോഗ്യ ജാഗ്രതയില്‍ സംസ്ഥാനം മുന്നോട്ട് നീങ്ങുമ്പോള്‍ ഞായറാഴ്ച ഉച്ചയ്ക്ക് കോവിഡ് 19 ബാധിതനായ ആളെ ഐസൊലേഷനില്‍ എത്തിച്ച എയര്‍പോര്‍ട്ടില്‍ തന്നെ രാത്രി 9മണിയോടെ ഇത്തരമൊരു കൂട്ടായ്മ സംഘടിപ്പിച്ചത് ഗുരുതര നിയമലംഘനമാണെന്നാണ് വിലയിരുത്തല്‍. കൊച്ചി വിമാനത്താവളത്തില്‍ കര്‍ശന നിയന്ത്രണമുള്ളപ്പോള്‍ ഇത്രയേറെ ആളുകള്‍ തിങ്ങിക്കൂടിയത് നിയന്ത്രിക്കാനാകാത്തത് വീഴ്ചയാണെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനമുണ്ട്.

ഡിസംബര്‍ 14ന് ശനിയാഴ്ച സംപ്രേഷണം ചെയ്ത ബിഗ് ബോസ്സ് വാരാന്ത്യ എപ്പിസോഡിലാണ് രജിത് കുമാര്‍ പുറത്തായത്. മുളക് തേച്ചതിന് ക്ഷമ ചോദിക്കുന്നുവെന്ന് രജിത് പറഞ്ഞപ്പോള്‍ ക്ഷമ സ്വീകരിക്കാമെന്നും ബിഗ് ബോസ്സ് ഹൗസില്‍ തിരിച്ച് വരുന്നതിനോട് യോജിപ്പില്ലെന്നും രേഷ്മ അറിയിച്ചു. തുടര്‍ന്നായിരുന്നു രജിത് പുറത്തായത്. കൊച്ചിക്ക് പുറമേ രജിത് കുമാറിന് ജന്മനാടായ ആറ്റിങ്ങലും സ്വീകരണമൊരുക്കാന്‍ രജിത് ആര്‍മി തീരുമാനിച്ചതായി ചില വീഡിയോകളില്‍ പറയുന്നുണ്ട്. നേരത്തെ ബിഗ് ബോസ്സ് ഹൗസില്‍ രജിത് കുമാറിനെ വിമര്‍ശിച്ച മറ്റ് മല്‍സരാര്‍ത്ഥികളായ ആര്യ, മഞ്ജു പത്രോസ്, വീണാ നായര്‍, ജസ്ല മാടശേരി എന്നിവര്‍ക്കെതിരെ രജിത് ആരാധകര്‍ സ്ത്രീവിരുദ്ധ ആക്രമണവും സൈബര്‍ ബുള്ളിയിംഗും നടത്തിയത് ചര്‍ച്ചയായിരുന്നു.

രജിത് കുമാറിന് ആറ്റിങ്ങലില്‍ സ്വീകരണം അനുവദിക്കില്ല, പൊലീസിന് നിര്‍ദേശം നല്‍കിയെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍
‘മനസില്‍ ശുദ്ധിയില്ലാത്തവര്‍ക്കാണ് കൊറോണ’, അശാസ്ത്രീയ പ്രചരണം തുടര്‍ന്ന് ബിഗ്ഗ് ബോസില്‍ നിന്ന് പുറത്തായ രജിത്കുമാര്‍

Related Stories

The Cue
www.thecue.in