ബ്രിട്ടനില്‍ നിന്നെത്തിയ വിനോദസഞ്ചാരിക്ക് കോവിഡ്; അധികൃതരുടെ കണ്ണുവെട്ടിച്ച് ദുബായിലേക്ക് കടക്കാന്‍ ശ്രമം 

ബ്രിട്ടനില്‍ നിന്നെത്തിയ വിനോദസഞ്ചാരിക്ക് കോവിഡ്; അധികൃതരുടെ കണ്ണുവെട്ടിച്ച് ദുബായിലേക്ക് കടക്കാന്‍ ശ്രമം 

ബ്രിട്ടനില്‍ നിന്ന് കേരളത്തിലെത്തിയ വിനോദസഞ്ചാരിക്ക് കോവിഡ്. നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഇയാള്‍ ദുബായിലേക്കുള്ള വിമാനത്തില്‍ കയറിയതിനെ തുടര്‍ന്ന് വിമാനത്തിലെ മുഴുവന്‍ യാത്രക്കാരെയും തിരിച്ചിറക്കി. വിമാനത്തിലുണ്ടായിരുന്ന 270 യാത്രക്കാരെയും ആശുപത്രിയിലെത്തിച്ച് പരിശോധിക്കുമെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

19 അംഗ സംഘമാണ് രോഗിക്കൊപ്പമുണ്ടായിരുന്നത്. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ഇയാള്‍ മൂന്നാറിലെ ഹോട്ടലില്‍ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ സബ് കളക്ടറുടെ സംഘം സഞ്ചാരികളെ നേരില്‍ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും ജില്ലാ ഭരണകൂടത്തിന്റെയും കണ്ണുവെട്ടിച്ചാണ് സംഘം കൊച്ചിയിലെത്തിയത്.

ബ്രിട്ടനില്‍ നിന്നെത്തിയ വിനോദസഞ്ചാരിക്ക് കോവിഡ്; അധികൃതരുടെ കണ്ണുവെട്ടിച്ച് ദുബായിലേക്ക് കടക്കാന്‍ ശ്രമം 
‘കടുത്ത നടപടികള്‍ സ്വീകരിക്കാം’; കോവിഡ് 19നെ പകര്‍ച്ചവ്യാധി പട്ടികയില്‍പ്പെടുത്തി സര്‍ക്കാര്‍ 

ദുബായ് എമിറേറ്റ്‌സ് വിമാനത്തിലാണ് ഇയാള്‍ കയറിയത്. നിരീക്ഷണത്തിലുള്ള ആളാണെന്നറിയാതെയാണ് ഇയാളെ വിമാനത്തില്‍ കയറ്റിവിട്ടത്. പരിശോധനയില്‍ ഇയാള്‍ക്ക് കോവിഡ് വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇയാള്‍ വിമാനത്തില്‍ കയറിയെന്ന് കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് മൂന്നാറിലും ജാഗ്രത തുടരുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in