Around us

'ജനങ്ങള്‍ വീട്ടിലിരിക്കണം'; മാളുകളും ബീച്ചുകളും അടയ്ക്കും; തിരുവനന്തപുരത്ത് അതീവ ജാഗ്രത

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് അതീവ ജാഗ്രത നിര്‍ദേശം. ജനങ്ങള്‍ വീട്ടിലിരിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. കൊവിഡ് 19 പിടിപെട്ട ഇറ്റലി സ്വദേശിയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതില്‍ വെല്ലുവിളി നേരിടുന്നതായും ജില്ലാ ഭരണകൂടം അറിയിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജനങ്ങള്‍ അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളവെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. പലരും വീട്ടിലെ നിരീക്ഷണം നിര്‍ദേശം പാലിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ബീച്ചുകളും മാളുകളും അടച്ചിടും. ബ്യൂട്ടിപാര്‍ലറുകളും ജിമ്മുകളും പ്രവര്‍ത്തിക്കാന്‍ പാടില്ല. ആശുപത്രികളില്‍ തിരക്ക് കൂട്ടരുതെന്നും നിര്‍ദേശമുണ്ട്. പൊതുചടങ്ങുകള്‍ മാററണം.

തിരുവനന്തപുരത്ത് രോഗം പിടിപെട്ട ആള്‍ ഓട്ടോറിക്ഷയിലാണ് ആശുപത്രിയിലെത്തിയത്. വിമാനത്തിലുണ്ടായിരുന്ന 69 പേരില്‍ 32 പേര്‍ ഹൈ റിസ്‌ക് കോണ്‍ടാക്ടിലാണ്. യുകെയില്‍ നിന്നെത്തിയ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ 42 പേര്‍ തീവ്ര നിരീക്ഷണത്തിലാണ്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം