‘സ്‌കൂളിലേക്കെന്ന് പറഞ്ഞു പോയി’; ചേര്‍ത്തലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാതായി, അന്വേഷണം 

‘സ്‌കൂളിലേക്കെന്ന് പറഞ്ഞു പോയി’; ചേര്‍ത്തലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാതായി, അന്വേഷണം 

ചേര്‍ത്തലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാതായി. ചേര്‍ത്തല പട്ടണക്കാട് സ്വദേശി ഉദയന്റെ മകള്‍ ആരതി(15)യെയാണ് കാണാതായത്. പട്ടണക്കാട് പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ആരതി രാവിലെ സ്‌കൂളിലേക്കെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ കുട്ടി സ്‌കൂളിലോ സുഹൃത്തുക്കളുടെ വീട്ടിലോ എത്തിയിട്ടില്ലെന്ന് മനസിലാക്കിയതോടെയാണ് പിതാവ് പൊലീസില്‍ പരാതി നല്‍കിയത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കുട്ടിയെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുകയാണെന്ന് ചേര്‍ത്തല ഡിവൈഎസ്പി എജി ലാല്‍ ദ ക്യുവിനോട് പറഞ്ഞു. കുട്ടി ബസ്‌സ്റ്റോപ്പിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ബസ് സ്റ്റാന്‍ഡുകളും റെയില്‍വെ സ്‌റ്റേഷനുകളും കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കുട്ടി പരീക്ഷകള്‍ എഴുതിയിരുന്നില്ല, കുട്ടിക്ക് പരീക്ഷാ പേടിയുണ്ടായിരുന്നുവെന്നും അതിന് ചികിത്സ തേടിയിരുന്നുവെന്നും ഡിവൈഎസ്പി ദ ക്യുവിനോട് പ്രതികരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.00 മണിക്കാണ് പൊലീസ് ദ ക്യുവിനോട് പ്രതികരിച്ചത്.

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പട്ടണക്കാട് പൊലീസുമായി ബന്ധപ്പെടുക. നമ്പര്‍: 0478 2592210, 9497990042

Related Stories

No stories found.
logo
The Cue
www.thecue.in