മുഖ്യമന്ത്രി പിണറായി
Around us

'രോഗിയായത് കൊണ്ട് ഒരാളെ കയ്യോഴിയാമോ';വിദേശത്തുള്ളവരെ തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തടസ്സമെന്ന് മുഖ്യമന്ത്രി

വിദേശത്തുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് തിരിച്ചെത്താന്‍ കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാരിന്റെ സര്‍ക്കുലറാണ് തടസ്സം. രോഗിയായത് കൊണ്ട് ഒരാളെ കയ്യോഴിയാമോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ചോദിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Also Read: സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു; കര്‍ശന നടപടിയെന്ന് എറണാകുളം ജില്ലാ കളക്ടര്‍

വിദേശത്തുള്ളവര്‍ക്ക് ഇന്ത്യയിലേക്ക് വരാനുള്ള വിലക്ക് നീക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്ത് അയക്കും. പൗരന്‍മാരെ തിരിച്ചെത്തിക്കാത്ത നടപടി അപരിഷ്‌കൃതമാണ്.

Also Read: കൊവിഡ് 19 : കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രോഗിയുടെ നില ഗുരുതരം 

വിദേശത്തുള്ള മലയാളികളെ തിരിച്ചെത്തിക്കാന്‍ നിയമസഭയില്‍ പ്രമേയം കൊണ്ടുവരും.മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിന്തുണച്ചു. മുഖ്യമന്ത്രിയുടെ നിലപാടിനോട് യോജിക്കുന്നുവെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.

Also Read: ഇറ്റലിയില്‍ നിന്ന് 42 മലയാളികള്‍ നെടുമ്പാശ്ശേരിയിലെത്തി ; ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി 

യാത്ര വിലക്ക് കാരണം ഗള്‍ഫ് രാജ്യങ്ങളിലേക്ക് മടങ്ങി പോകാന്‍ കഴിയാത്ത മലയാളികളുടെ ജോലി നഷ്ടപ്പെടുമെന്ന ആശങ്കയുണ്ട്. ഇതില്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രിയോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം