‘സ്വയം ചികിത്സയിലൂടെ ലക്ഷണങ്ങള്‍ മറയ്ക്കരുത്’; വിദേശയാത്രാ വിവരങ്ങള്‍ സ്വമേധയാ നല്‍കാത്തവര്‍ക്കെതിരെ നടപടിയെന്നും ആരോഗ്യവകുപ്പ്

‘സ്വയം ചികിത്സയിലൂടെ ലക്ഷണങ്ങള്‍ മറയ്ക്കരുത്’; വിദേശയാത്രാ വിവരങ്ങള്‍ സ്വമേധയാ നല്‍കാത്തവര്‍ക്കെതിരെ നടപടിയെന്നും ആരോഗ്യവകുപ്പ്

യാത്രാവിവരങ്ങള്‍ സ്വയം റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ്. ചൈന, ദക്ഷിണ കൊറിയ, ഇറ്റലി, ഇറാന്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ നിര്‍ബന്ധമായും വിമാനത്താവളങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും സ്വയം റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം. ഇങ്ങനെ ചെയ്യാത്തവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കും, മനഃപൂര്‍വ്വം പകര്‍ച്ചവ്യാധി പടര്‍ത്തുന്നതായി കണക്കാക്കിയാണ് ഇത്തരക്കാര്‍ക്കെതിരെ കേസെടുക്കുക എന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇറ്റലിയില്‍ നിന്ന് വന്ന മൂന്ന് പേര്‍ക്കും അവരുടെ സമ്പര്‍ക്കത്തിലൂടെ രണ്ട് പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പിന്റെ നടപടി. ഇവര്‍ രോഗം മറച്ചുവെച്ചത് മറ്റുള്ളവരിലേക്ക് പടരാന്‍ കാരണമായതായി പത്തനംതിട്ട കളക്ടര്‍ പിബി നൂഹ് പറഞ്ഞു. കൊറാണ ബാധിത രാജ്യങ്ങളില്‍ നിന്ന് മടങ്ങി വന്നവരില്‍ ചിലര്‍ എയര്‍പോര്‍ട്ടിലോ ഹെല്‍ത്ത് ഡെസ്‌കിലോ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാതെ മറച്ച് വെക്കുന്നത് ഗുരുതര പ്രശ്‌നമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കി.

‘സ്വയം ചികിത്സയിലൂടെ ലക്ഷണങ്ങള്‍ മറയ്ക്കരുത്’; വിദേശയാത്രാ വിവരങ്ങള്‍ സ്വമേധയാ നല്‍കാത്തവര്‍ക്കെതിരെ നടപടിയെന്നും ആരോഗ്യവകുപ്പ്
‘ആരോഗ്യ വകുപ്പിനെ അറിയിച്ചില്ല’; പത്തനംതിട്ടയില്‍ രോഗബാധിതരുടെ അവകാശവാദം തള്ളി കളക്ടര്‍ 

രോഗലക്ഷണങ്ങള്‍ മറയ്ക്കുന്നതിന് സ്വയം മരുന്ന് കഴിക്കുകയും ആരോഗ്യപ്രശ്‌നങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്യുന്നത് ഗുരുതരമായ പ്രശ്‌നമാണ്. അവര്‍ കുടുംബാംഗങ്ങളെ കാണുകയും പൊതുപരിപാടിയില്‍ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. ഇത് അങ്ങേയറ്റം ദോഷകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. ഇത്തരം നിരുത്തരവാദപരമായ പെരുമാറ്റത്തിനെതിരെയാകും കര്‍ശന നടപടിയെടുക്കുകയെന്നും മന്ത്രി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in