‘കമലിന്റെ മകന്‍ ജനൂസിന്റെ ചിത്രം പട്ടികയില്‍ നിന്നൊഴിവാക്കണം’; മുഖ്യമന്ത്രിക്ക് സമാന്തര സിനിമ സംഘടനയുടെ പരാതി 

‘കമലിന്റെ മകന്‍ ജനൂസിന്റെ ചിത്രം പട്ടികയില്‍ നിന്നൊഴിവാക്കണം’; മുഖ്യമന്ത്രിക്ക് സമാന്തര സിനിമ സംഘടനയുടെ പരാതി 

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന്റെ മകന്‍ ജനൂസ് മുഹമ്മദിന്റെ ചിത്രം സംസ്ഥാന പുരസ്‌കാര നിര്‍ണയ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് സമാന്തര സിനിമ സംഘടന. കമലിനും വൈസ് ചെയര്‍പേഴ്‌സണ്‍ ബീന പോളിനുമെതിരെ , മൂവ്‌മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമ- യാണ്‌ മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലനും പരാതി നല്‍കിയിരിക്കുന്നത്. ജനൂസ് മുഹമ്മദ് സംവിധാനം ചെയ്ത നയന്‍ പരിഗണിക്കരുതെന്നാണ് ആവശ്യം. അംഗീകാരത്തിനായി ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ സ്വാധീനം ചെലുത്താന്‍ ഇടയുണ്ടെന്നാണ് സംഘടന ചൂണ്ടിക്കാട്ടുന്നത്.

‘കമലിന്റെ മകന്‍ ജനൂസിന്റെ ചിത്രം പട്ടികയില്‍ നിന്നൊഴിവാക്കണം’; മുഖ്യമന്ത്രിക്ക് സമാന്തര സിനിമ സംഘടനയുടെ പരാതി 
വിലക്കപ്പെട്ട ഇറാനിയന്‍ സംവിധായകന്‍ റാസൊളഫിന് ബെര്‍ലിന്‍ ഗോള്‍ഡന്‍ ബെയര്‍ ; പുരസ്‌കാരം വധശിക്ഷ പ്രമേയമായ ‘ദെര്‍ ഈസ് നോ ഈവിളി’ന് 

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനുള്ള നടപടികള്‍ പുരോഗമിക്കുന്ന ഘട്ടത്തിലാണ് പുതിയ വിവാദത്തിന് വഴിതുറന്നിരിക്കുന്നത്. ചലച്ചിത്ര അക്കാദമി ഭാരവാഹികളുടെ ചിത്രങ്ങള്‍ വ്യക്തിഗത അവാര്‍ഡുകള്‍ക്ക് അര്‍ഹമല്ല എന്നാണ് നിയമാവലിയില്‍ വ്യക്തമാക്കുന്നത്.. എന്നാല്‍ 2019 ലെ പ്രഖ്യാപനത്തില്‍ കമലിന്റെ ആമിക്കും, വേണു സംവിധാനം ചെയ്ത കാര്‍ബണിനും പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു.ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്സണ്‍ ബീനാ പോളിന്റെ ഭര്‍ത്താവ് എന്ന ആനുകൂല്യം വേണുവിനും അദ്ദേഹത്തിന്റെ സിനിമ കാര്‍ബണിനും ലഭിച്ചു എന്നാണ് പരാതി. കാര്‍ബണിന് ആറും ആമിക്ക് രണ്ടും അവാര്‍ഡുകളാണ് നല്‍കിയത്. ഇതില്‍ സ്വജനപക്ഷപാതം നടന്നെന്നാണ് മൈക്കിന്റെ ആരോപണം. പുരസ്‌കാരനിര്‍ണയവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ പരിഷ്‌കരിക്കേണ്ടതുണ്ടെന്നും സംഘടന ആവശ്യപ്പെടുന്നു.

‘കമലിന്റെ മകന്‍ ജനൂസിന്റെ ചിത്രം പട്ടികയില്‍ നിന്നൊഴിവാക്കണം’; മുഖ്യമന്ത്രിക്ക് സമാന്തര സിനിമ സംഘടനയുടെ പരാതി 
'നമുക്ക് വേണ്ടി ജീവിക്കാന്‍ വൈകിപ്പോകരുത്'; ഷോര്‍ട്ട്ഫിലിം 'സെക്കന്റ് ഹണിമൂണ്‍'

അവാര്‍ഡ് ജൂറിയെ തെരഞ്ഞെടുക്കുന്ന് ചലച്ചിത്ര അക്കാദമിയുടെ ഈ ഭാരവാഹികളാണ്. അങ്ങനെ വരുമ്പോള്‍ അവരുടെയോ അവരുടെ അടുത്ത ബന്ധുക്കളുടെയോ ചിത്രങ്ങള്‍ പരിഗണനയ്ക്ക് വരുന്നത് ശരിയായ നടപടിയല്ലെന്ന് സംവിധായകന്‍ സതീഷ് ബാബുസേനന്‍ പറഞ്ഞു. ജൂറി നിയമനത്തില്‍ പക്ഷപാതം പാടില്ലെന്നും സംഘടന ആവശ്യപ്പെട്ടു. 2019 ലെ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവ ഘട്ടത്തിലാണ് സ്വതന്ത്ര സിനിമാ പ്രവര്‍ത്തകരുടേതായി മൈക്ക് എന്ന സംഘടന രൂപീകൃതമായത്.കമല്‍ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടല്‍ അവാര്‍ഡിന് സമര്‍പ്പിച്ചിട്ടില്ല. നിലവിലെ നിയമാവലിയനുസരിച്ച് സംവിധായകന്‍ എന്ന നിലയില്‍ കമലിന് മത്സരിക്കാന്‍ സാധിക്കില്ല. എന്നാല്‍ ചിത്രത്തിന്റെ മറ്റ് മേഖലകളിലുള്ളവര്‍ക്ക് മത്സരിക്കുന്നതില്‍ പ്രശ്ങ്ങളില്ല. എന്നിട്ടും ചിത്രം നല്‍കിയിട്ടില്ല.

Related Stories

No stories found.
logo
The Cue
www.thecue.in